ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

ദില്ലി പുരാനാ നംഗലിലെ ഒമ്പത് വയസുകാരിയുടെ കൊലപാതകത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. അന്വേഷണ സംഘം സംഭവ സ്ഥലത്ത് എത്തി കുട്ടിയുടെ മാതാപിതാക്കളിൽ നിന്ന് മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് കേസിൻ്റെ അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏൽപ്പിച്ചത്.

അതേസമയം കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്തതിൽ നിന്ന് കാര്യമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല എന്നാണ് ഡോക്ടർമാർ പൊലീസിനെ അറിയിച്ചത്. മൃതദേഹം ദഹിപ്പിക്കാൻ ശ്രമിച്ചതിനാൽ ഏതാനും ആന്തരികാവയവങ്ങളുടെ ഭാഗങ്ങളും കാൽപ്പാദവും മാത്രം ആണ് പരിശോധനയ്ക്കായി ലഭിച്ചിരുന്നത്.

എന്നാല്‍ സംഭവത്തെ കുറിച്ച് ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ട റിപ്പോർട്ട് ദില്ലി പൊലീസ് ഇത് വരെയും നൽകിയിട്ടില്ല. അതേസമയം ക‍ഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ കുടുംബത്തെ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് സന്ദര്‍ശിച്ചിരുന്നു.

സംഭവത്തില്‍ പ്രതികളെ രക്ഷിക്കുന്ന നിലപാടാണ് ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ദില്ലി പൊലീസ് സ്വീകരിക്കുന്നതെന്ന് ബൃന്ദ പറഞ്ഞു. സംഭവമുണ്ടായ ഞായറാഴ്ച്ച രാത്രി പ്രതികളെ പിടികൂടുന്നതിന് പകരം പൊലീസ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

രാത്രി മുഴുവന്‍ അവരെ സ്റ്റേഷനിലിരുത്തി ഭീഷണിപ്പെടുത്തി. രാജ്യതലസ്ഥാനത്തെ സൈനികമേഖലയില്‍ നടന്ന നിഷ്ഠൂരമായ കുറ്റകൃത്യം മറച്ചുവെക്കാനുള്ള നീക്കമാണ് പൊലീസ് നടത്തിയത്. ആഭ്യന്തരമന്ത്രി അമിത്ഷാ ഇതിന് മറുപടി പറയണമെന്നും ബൃന്ദാകാരാട്ട് ആവശ്യപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here