കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍റെ 55-ാം സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ഓൺലൈൻ ആയി ചേരുന്ന 55-ാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് തുടക്കം കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്തു.

ജനങ്ങളും സിവിൽ സർവ്വീസും തമ്മിലുള്ള വിടവ് ഇല്ലാതാക്കി കൊണ്ട് സിവിൽ സർവ്വീസ് ജനോന്മുഖവും കാര്യക്ഷമവുമാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. KGOA സംസ്ഥാന പ്രസിഡൻ്റായി ഡോ.എം.എ നാസറിനേയും , ജനറൽ സെക്രട്ടറിയായി ഡോ. എസ് ആർ മോഹനചന്ദ്രനേയും , സംസ്ഥാന ട്രഷററായി പി.വി. ജിൻരാജിനേയും തെരെഞ്ഞെടുത്തു

രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്കു ശേഷമാണ് സംസ്ഥാന സമ്മേളന പരിപാടികൾ ആരംഭിച്ചത്. സംസ്ഥാന കൗൺസിൽ യോഗത്തിൽ ചർച്ചയിൽ പങ്കെടുത്തു കൊണ്ട് വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് അംഗങ്ങൾ സംസാരിച്ചു. സർക്കാരിൻ്റെ പ്രവർത്തനങ്ങൾ ജനോപകരപ്രദമായ രീതിയിൽ താഴെത്തട്ടിൽ എത്തിക്കാൻ ഗസറ്റഡ് ഉദ്യോഗസ്ഥർ വഹിക്കുന്ന പങ്ക് പ്രധാനപ്പെട്ടതാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.

അടുത്ത 5 വർഷത്തിനുള്ളിൽ കേവല ദരിദ്ര്യം തുടച്ച് മാറ്റുകയും 20 വർഷത്തിനുള്ളിൽ വികസിത രാഷ്ട്രങ്ങളുടെ ജീവിത നിലവാരത്തിലേക്ക് സംസ്ഥാനത്തെ എത്തിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജനങ്ങളും ജീവനക്കാരും തമ്മിൽ അകലമില്ലാത ഒരു സിവിൽ സർവീസിൻ്റെ സൃഷ്ടിയാണ് നവകേരളം ലക്ഷ്യമിടുന്നത്.

അവിടെ ഓരോ ഫയലും ഒരു ജീവിതം മാത്രമല്ല സമൂഹ പുരോഗതിയിലേക്കുള്ള പടവുകൾ കൂടിയാണ്. കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും നടപടിക്രമങ്ങളും ഉപേക്ഷിക്കാനും വകുപ്പുകളുടെ ചട്ടങ്ങളും മാന്വലുകളും പരിഷ്ക്കരിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ( KGOA ) സംസ്ഥാന പ്രസിഡൻ്റായി ഡോ.എം.എ നാസറിനേയും , ജനറൽ സെക്രട്ടറിയായി ഡോ. എസ് ആർ മോഹനചന്ദ്രനേയും , സംസ്ഥാന ട്രഷററായി പി.വി. ജിൻരാജിനേയും തെരെഞ്ഞെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here