സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍; അവശ്യ സര്‍വീസുകള്‍ക്ക് മാത്രം ഇന്ന് അനുമതി

സംസ്ഥാനത്ത് ഇന്ന് സമ്പൂൂര്‍ണ ലോക്ഡൗണ്‍. അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് ഇന്ന് അനുമതി. ഞായറാഴ്ച മാത്രമാണ് ലോക്ഡൗണ്‍ എന്നതിനാല്‍, പൊലീസ് പരിശോധന കര്‍ശനമാക്കും.

അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മണി മുതല്‍ രാത്രി 7 മണി വരെ തുറക്കാം. സ്വകാര്യബസ് സര്‍വ്വീസ് ഉണ്ടാകില്ല. കെഎസ്ആര്‍ടിസി പരിമിതമായി സര്‍വ്വീസ് നടത്തും.

ശനിയാഴ്ചകളിലെ ലോക്ക്ഡൗണ്‍ ഒഴിവാക്കിയിരുന്നു. സ്വാതന്ത്ര്യദിനം പ്രമാണിച്ച് അടുത്ത ഞായറാഴ്ചയും ഓണം പ്രമാണിച്ച് 22നും ലോക്ക്ഡൗണ്‍ ഉണ്ടാകില്ല.

അതേസമയം നിയന്ത്രണങ്ങളും ഇളവുകളും നാളെ മുതല്‍ പതിവ് പോലെ തുടരും. അതേസമയം ഷോപ്പിംഗ് മാളുകള്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയുണ്ട്.

ബുധനാഴ്ച മുതലാണ് കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കി മാളുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. കടകള്‍ക്ക് ബാധകമായ നിയന്ത്രണങ്ങള്‍ക്കു സമാനമാണു മാളുകളിലെയും നിയന്ത്രണം.

സംസ്ഥാനത്ത് രണ്ടര മാസത്തോളം ശനി, ഞായര്‍ ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന വാരാന്ത്യ ലോക്ഡൗണ്‍ ഞായറാഴ്ച മാത്രമായി ചുരുക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News