വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; ചൊവ്വാഴ്ച കുറ്റപത്രം സമര്‍പ്പിക്കും

വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് ചൊവ്വാഴ്ച കുറ്റപത്രം സമര്‍പ്പിക്കും. അയല്‍വാസിയും ചുരക്കുളം എസ്റ്റേറ്റിലെ താമസക്കാരനുമായ അര്‍ജുനാണ് കേസിലെ പ്രതി.

ബലാത്സംഗം, കൊലപാതകം, പോക്‌സോ ഉള്‍പ്പടെ ആറു വകുപ്പുകളാണ് അര്‍ജുനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ 36 സാക്ഷികള്‍, 150 തിലധികം പേരുടെ മൊഴി രേഖപ്പെടുത്തി.

പ്രതിയെ പിടികൂടി 38 ദിവസത്തിനുള്ളിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനും, സ്വാഭാവിക ജാമ്യം കിട്ടാതിരിക്കുന്നതിനും വേണ്ടിയാണ് കുറ്റപത്രം നേരത്തെ സമര്‍പ്പിക്കുന്നത്

ജൂണ്‍ 30 നാണ് ആറു വയസുകാരിയെ ലയത്തിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവം നടന്ന ദിവസം കുട്ടിയുടെ അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്ത് വീട്ടിലെത്തിയ പ്രതി കുട്ടിയെ പീഡിപ്പിക്കുകയും, ബോധരഹിതയായപ്പോൾ ഷാളിൽ കെട്ടി തൂക്കുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News