എണ്‍പതിന്‍റെ നിറവില്‍ പ്രശസ്ത നാടകകൃത്ത് ഇബ്രാഹിം വെങ്ങര

എൺപതാം വയസിൻ്റെ നിറവിലാണ് പ്രശസ്ത നാടകകൃത്ത് ഇബ്രാഹിം വെങ്ങര. പൊള്ളുന്ന ജീവിതാനുഭവങ്ങളെ നാടകങ്ങളിലൂടെ പകർന്നു നൽകിയ എഴുത്തുകാരന് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ജന്മദിനാശംസകൾ അറിയിച്ചു .എൺപതാം വയസ്സിൻ്റെ നിറവിലും എഴുത്തിനെയും നാടകത്തയും ഉപാസിച്ചുള്ള ജീവിതയാത്രയിലാണ്  ഇബ്രാഹിം വെങ്ങര

പന്ത്രണ്ടാം വയസ്സിൽ  ടിക്കറ്റ് എടുക്കാൻ പണമില്ലാതെ സ്റ്റേജിനടിയിലോടെ  നുഴഞ്ഞു കയറി നാടകം കണ്ടാണ് തുടക്കം.ആ ധിക്കാരത്തിന് കാരണവൻമാരുടെ ശകാരവും ചൂരൽപ്രയോഗവും ഏറ്റുവാങ്ങേണ്ടി വന്നപ്പോൾ നാട് വിട്ടു.

പിന്നെ മദിരാശിയിലെ മൂർ മാർക്കറ്റിൽ പൈപ്പ് വെള്ളം കുടിച്ച് വിശപ്പടക്കിയുള്ള ജീവിതം. ഒരു നാൾ യാദൃശ്ചികമായി ചെന്നു പെട്ടത് പാവങ്ങളുടെ പടത്തലവൻ സാക്ഷാൽ എ കെ ജി യുടെ മുന്നിൽ. അതായിരുന്നു കേരളം അറിയപ്പെടുന്ന നാടക കൃത്തിൻ്റെ ജീവിതത്തിലെ വഴിത്തിരിവ്

പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ സഞ്ചാരം.റേഡിയോ നാടകങ്ങളാണ് ഇബ്രാഹിം വെങ്ങര രെ ജനപ്രിയനാക്കിയത്.

വാല്മീകം, ഉത്തരം, ഏഴിൽ ചൊവ്വ, ഉപഹാരം, പടനിലം, മാളികവീട്, രാജസഭ, ഒരു ഇതിഹാസകാവ്യം എന്നിവയെല്ലാം ഒന്നിനൊന്ന് മികച്ച നാടകങ്ങൾ.കേരള സാഹിത്യ അക്കാദമി അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ തേടിയെത്തി.പൊള്ളുന്ന ജീവിതാനുഭവങ്ങളാണ് നാടകങ്ങളുടെ കാതൽ

എൺപതാം വയസ്സിൻ്റെ നിറവിലും എഴുത്തിനെയും നാടകത്തയും ഉപാസിച്ചുള്ള ജീവിതം. മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രി സജി ചെറിയാനും ഉൾപ്പെടെയുള്ളവരുടെ ജന്മദിനാശംസകൾ ഫോണിലൂടെയെത്തി.നിരവധി പ്രമുഖർ നേരിട്ടും ആശംസകൾ നേരാനെത്തി

യഥാസ്ഥിതിക ചിന്തകളെയും സാമൂഹിക അസമത്വങ്ങളെയും തുറന്നെതിർക്കുന്നതായിരുന്നു ഇബ്രാഹിം വെങ്ങരയുടെ നാടകങ്ങൾ. സമൂഹത്തെ ശരിയായ ദിശയിലേക്ക് നയിക്കാൻ കഴിയുന്ന ശക്തമായ മാധ്യമമാണ് നാടകം എന്ന് തെളിയിച്ച പ്രതിഭ കൂടിയാണ് ഇബ്രാഹിം വെങ്ങര.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel