വെര്‍ച്വലായി ഓണാഘോഷം; വിശ്വമാനവീയതയുടെ മഹത്വം എന്ന സന്ദേശവുമായി സര്‍ക്കാര്‍

കൊവിഡ് മഹാമാരിക്കിടെ വലയുന്ന മലയാളി മറ്റൊരു ഓണം കൂടി ആഘോഷിക്കാനൊരുങ്ങുകയാണ്. എന്നാല്‍, ഏറെ ജാഗ്രതയോടെയാണ് സംസ്ഥാനസര്‍ക്കാര്‍ ഇത്തവണത്തെ ഓണാഘോഷം ഒരുക്കുന്നത്. വിനോദ സഞ്ചാര വകുപ്പിന്റെ കീഴില്‍ ഇത്തവണ വെര്‍ച്വലായാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്.

ടൂറിസം കേന്ദ്രങ്ങളിലായി പരിപാടികള്‍ ദൃശ്യമാധ്യമങ്ങളുടെ സഹായത്തോടെ നടത്തുമെന്ന് വിനോദസഞ്ചാരവകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. സംസ്ഥാന ഓണാഘോഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിശ്വമാനവീയതയുടെ മഹത്വം എന്ന സന്ദേശമാണ് ഇത്തവണ മുമ്പോട്ട് വെക്കുന്നത്.

ലോക ഓണപൂക്കള മത്സരം സംഘടിപ്പിക്കും. പൂക്കളമത്സരത്തിന്‍റെ രജിസ്‌ട്രേഷന്‍ ടൂറിസം വെബ്‌സൈറ്റില്‍ നടത്താം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News