ചന്ദ്രിക ദിനപത്രത്തിനായി പിരിച്ച കോടികള്‍ മുക്കി; പരാതിയുമായി ചന്ദ്രിക ജീവനക്കാര്‍

ചന്ദ്രിക പത്രത്തിനായി രണ്ടുതവണ പിരിച്ച വാര്‍ഷിക വരിസംഖ്യ കാണാനില്ലെന്ന് ജീവനക്കാര്‍. 2016 – 17 ല്‍ പിരിച്ച 16.5 കോടിയും 2020 ല്‍ പിരിച്ച തുകയും കാണാനില്ലെന്നാണ് ജീവനക്കാരുടെ പരാതി.

ജീവനക്കാര്‍ നല്‍കിയ പരാതിയുടെ പകര്‍പ്പ് കൈരളി ന്യൂസിന് ലഭിച്ചു. 2021 മെയ് മാസത്തിലാണ് ഇതുസംബന്ധിച്ച് ജീവനക്കാര്‍ ലീഗ് നേതൃത്വത്തിന് കത്തുനല്‍കിയത്.

ചന്ദ്രികയുടെ കണ്ണായ ഭൂമി ആരുമറിയാതെ വിറ്റെന്നും പരാതിയില്‍ പറയുന്നുണ്ട്. എഡിറ്റര്‍ പോലും അറിയാതെ ചന്ദ്രിക ഓണ്‍ലൈന്‍ സംരംഭം വ്യാപാരിക്ക് വിറ്റുവെന്നും പരാതിയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here