ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ക്വാറന്‍റൈനിൽ ഇളവുമായി യു കെ

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യു.കെയില്‍ ക്വാറന്‍റൈന്‍ ഇളവ് അനുവദിച്ചു. രണ്ട് ഡോസ് വാക്സിനുമെടുത്ത യാത്രക്കാര്‍ക്ക് ഇതുവരെ 10 ദിവസത്തെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്‍റൈന്‍ നിര്‍ദേശിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ ഒഴിവാക്കിയത്. ഇന്ത്യയെ റെഡ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതോടെയാണ് ഇളവ്.

ഇനിമുതല്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രികര്‍ക്ക് വീട്ടിലോ അവരുടെ ലക്ഷ്യകേന്ദ്രങ്ങളിലോ സമ്പര്‍ക്ക വിലക്കില്‍ കഴിഞ്ഞാല്‍ മതിയാകും.

ഇതുവരെയുള്ള നിബന്ധന പ്രകാരം സര്‍ക്കാര്‍ അംഗീകൃത ക്വാറന്‍റൈന്‍ കേന്ദ്രങ്ങളില്‍ 10 ദിവസത്തേക്ക് 1750 പൗണ്ട് ചെലവുണ്ടായിരുന്നു. യു.കെയിലോ യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലോ നിന്ന് വാക്സിനെടുത്തവര്‍ക്ക് മാത്രമേ ഇക്കാര്യത്തില്‍ ഇളവുണ്ടായിരുന്നുള്ളൂ.

ആസ്ട്രസെനേകയുടെ വാക്സെവ്രിയ വാക്സിനാണ് യു.കെയില്‍ കൂടുതലായും നല്‍കിയിട്ടുള്ളത്. ഇതേ വാക്സിനാണ് ഇന്ത്യയില്‍ കോവിഷീല്‍ഡ് എന്ന പേരില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്നത്. എന്നാല്‍, ഇവയില്‍ വാക്സെവ്രിയ വാക്സിന് മാത്രമേ യു.കെ ആരോഗ്യ അധികൃതര്‍ അംഗീകാരം നല്‍കിയിട്ടുള്ളൂ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News