തിരുവനന്തപുരത്ത് പട്ടാപ്പകല്‍ ടെക്‌സ്‌റ്റൈല്‍സില്‍ മോഷണം; സിസിടിവി യില്‍ കുടുങ്ങി പ്രതികള്‍

തിരുവനന്തപുരം പോത്തന്‍കോട് ടെക്‌സ്‌റ്റൈല്‍സില്‍ മോഷണം നടത്തിയവര്‍ സിസിടിവി യില്‍ കുടുങ്ങി. ഹെല്‍മറ്റ് ധരിച്ച് കടയിലെത്തിയായിരുന്നു മോഷണം. മോഷ്ടാക്കളില്‍ ഒരാളുടെ മുഖം വ്യക്തമാണ്.

പോത്തന്‍കോട് വെഞ്ഞാറമൂട് റോഡിലെ തുണിക്കടയില്‍ ബൈക്കിലെത്തിയ രണ്ടു പേരാണ് മോഷണം നടത്തിയത്. ഹെല്‍മറ്റ് ധരിച്ച് കടയിലെത്തിയ ഇവര്‍ സെയില്‍സ്മാനെ കബളിപ്പിച്ച് നിരവധി വാച്ചുകളും കണ്ണടകളും, ഷര്‍ട്ടുകളും കവര്‍ന്നു. ഇവര്‍ കടയിലേക്ക് കയറുമ്പോള്‍ തന്നെ വാച്ചുകള്‍ എടുക്കുന്നത് സിസിടിവി യില്‍ കാണാം.

ഷര്‍ട്ടുകള്‍ നോക്കാന്‍ ഒരാള്‍ നില്‍ക്കുമ്പോള്‍ രണ്ടാമനാണ് മോഷണം നടത്തിയത്. രാത്രി സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് കടയുടമയ്ക്ക് മോഷണം മനസ്സിലായത്. തുടര്‍ന്ന് സിസിടിവി പരിശോധിക്കുകയായിരുന്നു.

ഇതില്‍ ഒരാളുടെ മുഖം വ്യക്തമാണ്. പോത്തന്‍കോട് പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് വ്യാപാരി. ലോക്ഡൗണ്‍ പ്രതിസന്ധിക്കിടെ മോഷണവും താങ്ങാന്‍ കഴിയില്ലെന്ന് കടയുടമ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News