മനോഹരമായ കണ്‍പീലികള്‍ ഇല്ലാത്തതാണോ നിങ്ങളുടെ സങ്കടം…വഴിയുണ്ട്..

ഒരു വ്യക്തിയെ ഏറ്റവും ആകര്‍ഷമാക്കുന്നത് അവരുടെ കണ്ണുകളാണ്. സംസാരിക്കുമ്പോള്‍ ഉള്‍പ്പെടെ മറ്റൊരാളുടെ കണ്ണില്‍ നോക്കിയാണ് ഭൂരിഭാഗം ആളുകളും സംസാരിക്കാറ്. എന്നാല്‍, മനോഹരമായ കണ്‍പീലികളില്ലാത്തത് പലരിലും നിരാശ ഉണ്ടാക്കാറുണ്ട്. കണ്ണിന്‍റെ ഭംഗി വര്‍ധിപ്പിക്കുന്നത് കണ്‍പീലികളായതിനാല്‍ അതിന് അത്രത്തോളം പ്രാധാന്യമുണ്ട്.

നല്ല അഴകുള്ള കണ്‍പീലികള്‍ക്കായി നാം പലമാര്‍ഗ്ഗങ്ങളും സ്വീകരിക്കാറുണ്ട്. പുതിയ ചില വഴികളിതാ..

ആവണക്കെണ്ണ കണ്ണിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. രാത്രി ഉറങ്ങുന്നതിന് മുന്‍പ് ആവണക്കെണ്ണ കണ്‍പീലികളില്‍ പുരട്ടുന്നതും നല്ലതാണ്. ഇത് കണ്‍പീലികള്‍ വളരുന്നതിനും കരുത്ത് നല്‍കുന്നതിനും സഹായിക്കും. ഉറങ്ങുന്നതിന് മുന്‍പ് ഒലീവ് ഓയില്‍ കണ്‍പീലിയില്‍ പുരട്ടുന്നതും അഴക് വര്‍ധിപ്പിക്കുന്നു. വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ ഇവ കണ്‍പീലിയുടെ വളര്‍ച്ചയെ സഹായിക്കും.

കറ്റാര്‍വാഴ ജെല്‍ കണ്‍പീലികളില്‍ തേച്ച് പിടിപ്പിക്കുന്നത് കണ്‍പീലികള്‍ക്ക് ആരോഗ്യം നല്‍കാന്‍ സഹായകരമാകും.ഗ്രീന്‍ ടീയില്‍ മുക്കിയ കോട്ടണ്‍ കണ്‍പീലിയില്‍ 30 മിനിറ്റ് വയ്ക്കുക. പതിവായി ഇങ്ങനെ ചെയ്യുന്നത് കണ്‍പീലികളുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും ഏറെ സഹായിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here