ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. അല്‍-ഖ്വയിദ സംഘടനയുടെ പേരില്‍ ഇന്നലെ ഭീഷണിക്കത്ത് ലഭിച്ചതായി ദില്ലി പൊലീസ് അറിയിച്ചു. സിംഗപ്പൂരില്‍ നിന്ന് രണ്ട് ഭീകരര്‍ ഇന്ത്യയിലേക്ക് വരുമെന്നും മൂന്ന് ദിവസത്തിനുള്ളില്‍ ദില്ലി വിമാനത്താവളത്തില്‍ ബോംബ് വയ്ക്കുമെന്നും കത്തിലുണ്ട്. വിമാനത്താവളത്തിന്റെ സുരക്ഷ കര്‍ശനമാക്കി.
രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനിരിക്കുന്ന ഘട്ടത്തിലാണ് ബോംബ് ഭീഷണി. കത്തിന്റെ പശ്ചാത്തലത്തില്‍ എയര്‍പോര്‍ട്ട് ഓപ്പറേഷന് കണ്ട്രോള് സെല്ലിന് ദില്ലി പൊലീസ് അറിയിപ്പ് നല്‍കിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here