ഭാര്യ വഴക്ക് പറഞ്ഞതിന് യുവാവ് തൂങ്ങി മരിച്ചു

ഭാര്യ വഴക്കു പറഞ്ഞതിന് യുവാവ് തൂങ്ങിമരിച്ചു. ജോലിക്കു പോകാതെ മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചിരിക്കുന്നതിനാണ് ഭാര്യ ഭര്‍ത്താവിനെ വഴക്ക് പറഞ്ഞത്.

ചെന്നൈ നാമക്കലിലാണ് നാടിനെ നടുക്കിയ സംഭവം. നാമക്കല്‍ സ്വദേശി ശക്തിവേല്‍ (30) ആണ് മരിച്ചത്. ഭര്‍ത്താവ് സ്ഥിരമായി ഫോണില്‍ ഗെയിം കളിക്കുമായിരുന്നു.

ഫ്രീഫയര്‍ എന്ന ഗെയിം കളിക്കുന്നതിന്റെ പേരില്‍ ഇയാളും ഭാര്യ വിനോദിനിയും വഴക്കു പതിവായിരുന്നു. കഴിഞ്ഞദിവസം രാവിലെ മുതല്‍ ഗെയിമില്‍ മുഴുകിയപ്പോഴാണ് വിനോദിനി ദേഷ്യപ്പെട്ടത്.

ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമായി. അതിനു പിന്നാലെ ശക്തിവേല്‍ തൂങ്ങി മരിക്കുകയായിരുന്നവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here