കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം;  ഗ്രൂപ്പുനേതാക്കളെ ഒറ്റപ്പെടുത്തിയെന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും 

കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കടുത്ത നിലപാടിലേക്ക്. പുതിയ നേതൃത്വം ഗ്രൂപ്പുനേതാക്കളെ ഒറ്റപ്പെടുത്തിയെന്ന് ഇരുനേതാക്കളും. പുനഃസംഘടനയില്‍ അയവില്ലാതെ സുധാകനെതിരെ നേതാക്കള്‍ രംഗത്തെത്തി.

നേതൃമാറ്റം ഗുണം ചെയ്തില്ല. അവഹേളിച്ച് ഇറക്കിവിട്ടവരെ വീണ്ടും അവണിക്കുന്നു, മുറിവ് ഉണക്കാനാവില്ല, കുത്തിനോവിക്കാനാണ് പുതിയ നേതൃത്വത്തിന്റെ് ശ്രമം. ഇരുനേതാക്കളുടെയും ഏകപക്ഷീയ നിലപാടുകളില്‍ അതൃപ്തിയുള്ളവര്‍ പൊട്ടിത്തെറിയുടെ വക്കിലാണ്.

വി.ഡി.സതീശനെതിരെയും സുധാകരനെതിരെയും ഗ്രൂപ്പ് നേതാക്കളുടെ ആരോപണമാണിത്. പ്രതിപക്ഷനേതാവ് പദവി ഒഴിയേണ്ടി വന്ന ചെന്നിത്തലയെ സഭക്കുള്ളില്‍ പൂര്‍ണമായി അവഗണിക്കുന്നതായാണ് പരാതി. സര്‍ക്കാരിനെതിരെയുള്ള വിഷയങ്ങളില്‍ പോലും ചെന്നിത്തലയോട് അഭിപ്രായം തേടുന്നില്ല.

അവഗണനയില്‍ പ്രതിഷേധിച്ച് സഭക്കുള്ളില്‍ സജീവമായി ഇടപെടാതെ ശീതസമരം തുടരുകയാണ് ചെന്നിത്തല. സമാനമായ നിലപാടിലാണ് ഉമ്മന്‍ചാണ്ടിയും.

പ്രതിപക്ഷനേതാവ് എന്ന നിലയില്‍ ചെന്നിത്തലയുടെ ശൈലിയാണ് ശരിയെന്ന അഭിപ്രായവും വ്യക്തിപരമായി ഉമ്മന്‍ചാണ്ടിക്കുണ്ട്. അതുകൊണ്ട് തന്നെ ഇരുവരും വി ഡി സതീനോട് അകലം പാലിക്കുകയും ചെയ്യുന്നു. സഭയ്ക്ക് അകത്ത് ഇതാണ് പ്രശ്‌നമെങ്കില്‍ പാര്‍ട്ടി പുനഃസംഘടനയില്‍ സുധാകരനോട് ഇടഞ്ഞുതന്നെ നില്‍ക്കുകയാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും.

സുധാകരനെ വിശ്വാസത്തില്‍ എടുക്കാന്‍ ഇതുവരെ ഇരുനേതാക്കളും തയ്യാറായിട്ടില്ല. അതുകൊണ്ടു തന്നെ ഡിസിസി-കെപിസിസി പുനഃസംഘടനയില്‍ ഒരു സമവായത്തിലെത്താന്‍ സുധാകരനും ആകുന്നില്ല. പാര്‍ട്ടിക്കുള്ളിലെ ഈ അസ്വാരസ്യങ്ങള്‍ ഡിസിസി അധ്യക്ഷന്‍മാരെ പ്രഖ്യാപിക്കുന്നതോടെ പൊട്ടിത്തെറിയിലേക്ക് നീങ്ങാനാണ് സാധ്യത.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here