കരിപ്പൂർ സ്വർണ കവർച്ച; പ്രതി റിയാസിനെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചു

കരിപ്പൂർ സ്വർണ കവർച്ച ആസൂത്രണ കേസിലെ പ്രതി റിയാസിനെ കൊടുവള്ളി വാവ്വാടിലെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചു. കൊടുവള്ളി സംഘത്തിലെ കുഞ്ഞീത് എന്ന റിയാസ് കഴിഞ്ഞ 30 നാണ് അറസ്റ്റിലായത്.

സ്വർണ്ണക്കവർച്ച കേസിലെ അന്വേഷണ സംഘത്തെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിനും റിയാസിനെതിരെ കേസെടുത്തിട്ടുണ്ട്.

അതേസമയം, കരിപ്പൂര്‍ സ്വര്‍ണ കവര്‍ച്ച കേസില്‍ അന്വേഷണ സംഘത്തെ വാഹനമിടിച്ചു കൊലപ്പെടുത്താന്‍ പദ്ധതി ഇട്ടെന്ന് പൊലീസ്. രേഖകളില്ലാത്ത വാഹനം ഇടിച്ചു കൊലപ്പെടുത്താന്‍ ആയിരുന്നു പദ്ധതി.

സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. റിയാസിനെ ചോദ്യം ചെയ്തപ്പോഴാണ് ഗൂഢാലോചന പുറത്ത് വന്നത്.

ഇയാള്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തെങ്കിലും എല്ലാ വിവരങ്ങളും ഡിലീറ്റ് ചെയ്തിരുന്നു. സാങ്കേതിക വിദഗ്ദ്ദരുടെ സഹായത്തോടെ ഫോണിലെ സന്ദേശങ്ങള്‍ വീണ്ടെടുത്തപ്പോള്‍ ആണ് കൊലപാതക പദ്ധതിയുടെ വിവരങ്ങള്‍ വ്യക്തമായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News