
കൊച്ചിയില്‍ എന്‍ജിന്‍ കേടായി മുങ്ങിയ ബോട്ട് ആലപ്പുഴ പുന്നപ്ര തീരത്തടിഞ്ഞു. പുന്നപ്ര തെക്ക് നര്‍ബോന തീരത്ത് ശനിയാഴ്ച പുലര്‍ച്ചെയാണ് ബോട്ട് കരയ്ക്കടിഞ്ഞത്.
പാതിയിലധികം താഴ്ന്ന നിലയിലായിരുന്നു കണ്ടെത്തിയത്. വിവരമറിഞ്ഞ് തോട്ടപ്പള്ളി തീരദേശ പൊലീസ്, പുന്നപ്ര പൊലീസ് എന്നിവര്‍ സ്ഥലത്തെത്തി.
വെള്ളിയാഴ്ചയായിരുന്നു ബോട്ട് മുങ്ങിയത്. കൊച്ചി കാളമുക്കിന് 44 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് കടലില്‍ മഹിത എന്ന പേരുള്ള ബോട്ടാണ് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന ആറ് തൊഴിലാളികളേയും സമീപത്ത് മത്സ്യബന്ധനം നടത്തിയിരുന്നവര്‍ മറ്റൊരു ബോട്ടില്‍ രക്ഷപ്പെടുത്തിയിരുന്നു.
ബോട്ട് പുന്നപ്രയില്‍ അടിഞ്ഞ വിവരം ഫോര്‍ട്ട് കൊച്ചി തീരദേശ പൊലീസിനെ അറിയിച്ചതായി തോട്ടപ്പള്ളി കോസ്റ്റല്‍ പൊലീസ് അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here