നിങ്ങളുടെ വിജയത്തിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു; ‘ നീരജിനും പുനിയയ്ക്കും അഭിനന്ദനവുമായി സിനിമാലോകം

ടോക്യോ ഒളിംപിക്സിൽ ഇന്ത്യൻ താരങ്ങൾ അഭിമാന നേട്ടം കരസ്ഥമാക്കിയപ്പോൾ സിനിമ മേഖല ഒന്നടങ്കം ആശംസകളുമായി എത്തിയിരിക്കുകയാണ്. ജാവലിൻത്രോയിൽ സ്വർണം നേടി ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യൻ അത്ലറ്റിക്സ് താരം നീരജ് ചോപ്ര. ഒളിംപിക്സ് ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത അത്ലറ്റിക്സ് മെഡൽ നേട്ടവും രണ്ടാം സ്വർണമെഡൽ നേട്ടവും സ്വന്തമാക്കാൻ നീരജിന് കഴിഞ്ഞു. ഒപ്പം ഇന്ത്യ ഏറ്റവും കൂടുതൽ മെഡൽ നേടുന്ന ഒളിംപിക്ലായി ടോക്യോ ഒളിംപിക്സ് മാറുകയും ചെയ്തു.

നീരജിന് പുറമെ മറ്റൊരു ഇന്ത്യൻ താരവും ശനിയാഴ്ച ഒളിംപിക്സിൽ മെഡൽ നേട്ടം സ്വന്തമാക്കിയിരുന്നു. ഗുസ്തിയിൽ ബജ്‌രംഗ് പൂനിയയാണ് വെങ്കല മെഡൽ നേട്ടം സ്വന്തമാക്കിയത്. ഇതോടെ ഇരുവർക്കും മോഹൻലാലും മമ്മൂട്ടിയും അടക്കം പ്രമുഖ താരങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ അഭിനന്ദനമറിയിച്ചു.

“ടോക്കിയോ ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ സ്വർണ്ണ മെഡൽ നേടിയ നീരജ് ചോപ്രയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. അത്‌ലറ്റിക്‌സിൽ ഒളിമ്പിക് സ്വർണം നേടിയ ആദ്യ ഇന്ത്യക്കാരൻ. നിങ്ങളുടെ അത്ഭുതകരമായ വിജയത്തിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു,” മമ്മൂട്ടി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

View this post on Instagram

A post shared by Mohanlal (@mohanlal)

“ശ്വാസമടക്കിപ്പിടിച്ച് കണ്ടുപോവുന്ന പ്രകടനം. വെങ്കല മെഡലിന് ബജ്‌രംഗ് പുനിയക്ക് അഭിനന്ദനങ്ങൾ, അങ്ങനെ ഇന്ത്യയ്ക്ക് ആറാം മെഡൽ ലഭിച്ചു,” എന്നായിരുന്നു ബജ്‌രംഗ് പൂനിയയുടെ വെങ്കല മെഡൽ നേട്ടത്തെ പ്രശംസിച്ച് മോഹൻലാൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

ജയറാം, മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ്, ആസിഫ് അലി, നിവിൻ പോളി, ടൊവിനോ തോമസ്, ദുൽഖർ സൽമാൻ തുടങ്ങിയ താരങ്ങളും നീരജിന്റെ സുവർണ നേട്ടത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News