ആലുവ മണപ്പുറത്ത് ഇത്തവണയും ബലിതർപ്പണ ചടങ്ങുകൾ ഉണ്ടായില്ല; നിയന്ത്രണങ്ങളോടെ പൂജകള്‍

ആലുവ മണപ്പുറത്ത് ഇത്തവണയും ബലിതർപ്പണ ചടങ്ങുകൾ ഉണ്ടായില്ല.  കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ വർഷവും തർപ്പണ ചടങ്ങുകൾ മാറ്റി വെച്ചിരുന്നു. എന്നാൽ മണപ്പുറത്തെ മഹാദേവ ക്ഷേത്രത്തിൽ നിയന്ത്രണങ്ങളോടെ ദർശനവും പൂജാ ചടങ്ങുകളും അനുവദിച്ചിരുന്നു.

എറണാകുളം ജില്ലയിലെ മറ്റ് പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളായ ആലുവ അദ്വൈതാശ്രമം, മരട് തിരുനെട്ടൂർ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലെ ചടങ്ങുകളും മാറ്റിവെച്ചിരുന്നു.

അതേസമയം, ഓൺലൈനായി പിതൃ മോക്ഷചടങ്ങുകൾ നടത്താനുള്ള സൗകര്യവും ചിലയിടങ്ങളിൽ ഒരുക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here