
ബാഴ്‌സലോണ ക്ലബ്ബിൽ തുടരില്ലെന്ന അറിയിപ്പിന്റെ പശ്ചാത്തലത്തിൽ ലയണൽ മെസ്സിയുടെ വാർത്താ സമ്മേളനം ഇന്ന് നടക്കും. ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ നൂകാംപ് സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3:30 നാണ് ഔദ്യോഗിക വാർത്താ സമ്മേളനം. ബാഴ്സലോണ ക്ലബ്ബിൽ മെസ്സിയുടെ അവസാന വാർത്ത സമ്മേളനം ആകും ഇത്.
സൂപ്പർ താരം ലയണൽ മെസ്സി അടുത്തത് ഏത് ക്ലബ്ബിലേക്കാണെന്ന ആകാംക്ഷയിലാണ് ഫുട്‌ബോൾ ലോകം. ബാഴ്സലോണ ക്ലബ്ബിന്റെ എക്കാലത്തെയും ഇതിഹാസ താരങ്ങളിലൊരാളായ ലയണൽ മെസ്സി ഇന്ന് ക്ലബ്ബിനോട് യാത്ര പറയും.ഹോം ഗ്രൗണ്ടായ നൂകാംപ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3:30 നാണ് ഔദ്യോഗിക വാർത്താ സമ്മേളനം.
മെസ്സിയുടെ വാർത്താസമ്മേളനം ബാഴ്സലോണ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ബാഴ്സയിൽ മെസ്സിയുടെ അവസാന വാർത്ത സമ്മേളനം ആകും ഇത്. പി എസ് ജിയിലേക്ക് മെസ്സി പോയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വാർത്താ സമ്മേളനം വിളിച്ചിരിക്കുന്നത്.
പുതിയ ക്ലബ് ഏതാണെന്ന സൂചന നൽകാനും സാധ്യതയുണ്ട്.ലയണൽ മെസ്സി ബാഴ്സലോണയിൽ തുടരില്ല എന്ന് ക്ലബ് കഴിഞ്ഞ ദിവസം ഔദ്യോഗികമായി അറിയിച്ചിരുന്നു.
മെസ്സി ക്ലബ്ബിനോടും ആരാധകരോടും ഇന്ന് യാത്ര പറയും. കരാർ പുതുക്കാനാകില്ലെന്ന് ബാഴ്‌സ അറിയിച്ചതോടെയാണ് മെസ്സി മാധ്യമങ്ങൾക്ക് മുന്നിൽ മനസ്സ് തുറക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here