ലീഗ് പുകയുന്നു; കുഞ്ഞാലിക്കുട്ടിക്കെതിരെ കെ എം ഷാജി, ഒളിയമ്പുമായി എം കെ മുനീർ

കുഞ്ഞാലിക്കുട്ടിക്കെതിരായ വിമർശനങ്ങൾക്ക് പിന്തുണയുമായി ലീഗ് നേതാവ് കെ എം ഷാജി. എതിരഭിപ്രായം പറയുന്നവരോട് പാർട്ടിക്ക് പകയില്ലെന്നും വിമർശനങ്ങളും വിയോജിപ്പുകളും ജനാധിപത്യത്തിന്റെ ഭാഗമാണെന്നും ഷാജി വ്യക്തമാക്കി.

അതേസമയം, കുഞ്ഞാലിക്കുട്ടിക്കെതിരെ ഒളിയമ്പുമായി എം കെ മുനീർ രംഗത്ത് വന്നു. വ്യക്തികളല്ല പാർട്ടിയാണ് വലുതെന്ന് മുനീർ  കോഴിക്കോട്  പറഞ്ഞു.

ലീഗിൽ തർക്കം രൂക്ഷമായിരിക്കെ കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യംവെച്ച് ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഷാജിയുടെ വിമർശനം. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഒഴുക്കാണ് ലീഗിലുള്ളത്. പാർട്ടിയിൽ എതിരഭിപ്രായക്കാരനോട് പകയില്ല. സംഘ ശക്തിയിലെ ഗുണകാംക്ഷകൾ മാത്രമാണെന്നും ഷാജി ഫെയ്സ്ബുക്കിൽ കുറിച്ചു.

അതേസമയം, പാർട്ടിക്ക് തുറന്ന സമീപനമാണെന്നും മുഈൻ അലി ഉന്നയിച്ച ആരോപണങ്ങൾ പരിശോധിക്കേണ്ടത് പ്രവർത്തക സമിതിയാണെന്നും എം കെ മുനീർ  പറഞ്ഞു. ചർച്ചകൾ പാർട്ടിക്ക് ഗുണകരമാവുമെന്നും വ്യക്തികളല്ല ലീഗിൽ പ്രധാനം എന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസത്തെ ചർച്ചകളെന്നും എം കെ മുനീർ അഭിപ്രായപ്പെട്ടു.

ചന്ദ്രികയിലെ പ്രശ്നങ്ങൾ  ഗൗരവമായി കാണുന്നയായും ഉടൻ ചർച്ച ചെയ്യുമെന്നും മുനീർ പറഞ്ഞു.

മുഈൻ അലിയുടെ നടപടി തെറ്റായെന്ന് എല്ലാവരും യോഗത്തിൽ ഒരുപോലെ അഭിപ്രായപ്പെട്ടെന്ന് കെപിഎ മജീദ് പറഞ്ഞു. മറ്റു രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്യുകയോ കുഞ്ഞാലിക്കുട്ടിയെ ഒറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഇതു സംബന്ധിച്ച മാധ്യമ വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും മജീദ് മലപ്പുറത്ത് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News