സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍; കണ്ണൂര്‍ വേദിയാകും

സിപിഐ എം 23-ാം പാർട്ടി കോണ്‍ഗ്രസ് കണ്ണൂരിൽ. 3 ദിവസത്തെ സിപിഐ എം കേന്ദ്രകമ്മറ്റി യോഗത്തിലാണ് കേരളത്തിൽ പാർട്ടി കോണ്‍ഗ്രസ് നടത്താൻ തീരുമാനിച്ചത്. ഇതിന് പുറമെ കേരളം, ബംഗാൾ ഉൾപ്പെടെയുളള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടും കേന്ദ്രകമ്മറ്റി യോഗം അംഗീകരിച്ചു.

പെഗാസസ് ഫോൺ ചോർത്തൽ, പാർലമെന്‍റ് സ്തംഭനം, കർഷക പ്രക്ഷോഭം ഉൾപ്പെടെയുള്ള വിഷയങ്ങളും കേന്ദ്രകമ്മറ്റി യോഗത്തിൽ ചർച്ചയായി.

കോഴിക്കോട് പാർട്ടി കോണ്‍ഗ്രസിന് ശേഷം ഒരു പതിറ്റാണ്ടാകുമ്പോഴാണ് വീണ്ടും കേരളത്തിന്‍റെ വിപ്ലവ മണ്ണിലേക്ക് പാർട്ടി കോണ്‍ഗ്രസ് എത്തുന്നത്.
തുടർഭരണം നേടിയ ചരിത്ര നേട്ടത്തിന് പിന്നലെയാണ് പാർട്ടി കോണ്‍ഗ്രസ് കണ്ണൂരിൽ നടത്താനും മൂന്ന് ദിവസത്തെ സിപിഐ എം കേന്ദ്രകമ്മിറ്റി യോഗത്തിൽ തീരുമാനിച്ചത്.

അടുത്ത വർഷം ഏപ്രിൽ രണ്ടാം വാരമാകും പാർട്ടി കോണ്‍ഗ്രസ് നടത്തുക. പാർട്ടി കൊണ്‍ഗ്രസിന്  മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾ സാധാരണ ഗതിയിൽ നടത്തും.

കൊവിഡ് രൂക്ഷമായ സ്ഥലങ്ങളിൽ വെർച്വൽ ആയാകും സമ്മേളനങ്ങൾ സംഘടിപ്പിക്കുക. പാർട്ടി കൊണ്‍ഗ്രസിന്‍രെ തീയതി, പങ്കെടുക്കുന്ന അംഗങ്ങളുടെ എണ്ണം എന്നിവ സംബന്ധിച്ച് പിന്നീട് തീരുമാനം കൈക്കൊള്ളും.

അതേസമയം, 3 ദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗത്തിൽ കേരളം, ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിന് അംഗീകാരം നൽകി. ഇതിന് പുറമേ പെഗാസസ് ഫോൺ ചോർത്തൽ, പാർലമെന്‍ര് സ്തംഭനം, കർഷക പ്രക്ഷോഭം ഉൾപ്പെടെയുളള വിഷയങ്ങളും യോഗം ചർച്ച ചെയ്തു..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News