
ബാഴ്സയിലെ വിടവാങ്ങല്‍ ചടങ്ങില്‍ പൊട്ടിക്കരഞ്ഞ് ലയണല്‍ മെസ്സി. യാത്രയയപ്പ് ചടങ്ങിലാണ് മെസ്സി വികാരാധീനനായത്. ക്ലബ്ബില്‍ തുടരാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ബാഴ്‌സയില്‍ നിന്നുള്ള വിടവാങ്ങല്‍ ബുദ്ധിമുട്ടേറിയതെന്നും മെസ്സി ബാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 21 വര്‍ഷം തന്നെ സ്‌നേഹിച്ച സഹതാരങ്ങള്‍ക്കും ക്ലബിനും ആരാധകര്‍ക്കും മെസി നന്ദി രേഖപ്പെടുത്തി.
ബാഴ്സലോണ ക്ലബ്ബിലെ മെസ്സിയുടെ അവസാന വാർത്ത സമ്മേളനമാണിത്. സൂപ്പർ താരം ലയണൽ മെസ്സി അടുത്തത് ഏത് ക്ലബ്ബിലേക്കാണെന്ന ആകാംക്ഷയിലാണ് ഫുട്‌ബോൾ ലോകം. ബാഴ്സലോണ ക്ലബ്ബിന്റെ എക്കാലത്തെയും ഇതിഹാസ താരങ്ങളിലൊരാളായിരുന്നു ലയണൽ മെസ്സി.
പുതിയ ക്ലബ് ഏതാണെന്ന സൂചന നൽകാനും സാധ്യതയുണ്ട്.ലയണൽ മെസ്സി ബാഴ്സലോണയിൽ തുടരില്ല എന്ന് ക്ലബ് കഴിഞ്ഞ ദിവസം ഔദ്യോഗികമായി അറിയിച്ചിരുന്നു.
കരാർ പുതുക്കാനാകില്ലെന്ന് ബാഴ്‌സ അറിയിച്ചതോടെയാണ് മെസ്സി മാധ്യമങ്ങൾക്ക് മുന്നിൽ മനസ്സ് തുറന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here