‘ഈ ചിരിയില്‍ എല്ലാമുണ്ട്’; നീരജിനെ ചേര്‍ത്തുപിടിച്ച് ശ്രീജേഷ്

സ്വര്‍ണ്ണത്തിളക്കത്തിലാണ് ഇപ്പോള്‍ ഇന്ത്യയും നീരജ് ചോപ്രയും. ഒളിംപിക്‌സില്‍ രാജ്യത്തിന് തന്നെ അഭിമാനമായി മാറിയ നീരജിനെ രാജ്യമൊന്നാകെ ചേര്‍ത്ത് പിടിചചിരിക്കുകയാണ്. ഇപ്പോള്‍ മലയാളി താരവും ഹോക്കി വെങ്കല മെഡല്‍ ജേതാവുമായ പി.ആര്‍ ശ്രീജേഷും നീരജിനെ ചേര്‍ത്തുപിടിച്ചു. നീരജിനെ ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ശ്രീജേഷ്.

‘ഈ ചിരിയില്‍ എല്ലാമുണ്ട്’ എന്ന അടിക്കുറിപ്പോടെയാണ് ശ്രീജേഷ് നീരജ് ചോപ്രയെ ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്.

ഇരുവരുടേയും മുഖത്തെ ചിരി നേടിയ മെഡല്‍ അവര്‍ക്കെന്തായിരുന്നു എന്ന് പ്രകടമാക്കുന്നു. ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ പുതിയ മുഖം എന്നായിരുന്നു ശ്രീജേഷ് നീരജിനെ വിശേഷിപ്പിച്ചത്.

ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ ഒരു നൂറ്റാണ്ടോളം നീണ്ട കാത്തിരിപ്പിന് ശേഷമാണ് ടോക്കിയോയില്‍ ജാവലിനെറിഞ്ഞ് നീരജ് ചോപ്ര സ്വര്‍ണം നേടിയത്. ഒരു ഇന്ത്യന്‍ താരം ആദ്യമായാണ് ഒളിംപിക്‌സ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ സ്വര്‍ണം കരസ്ഥമാക്കുന്നത്. ഇന്ത്യന്‍ കായിക ചരിത്രത്തിന്റെ പുതിയ അധ്യായമാണ് ഈ ഇരുപത്തിമൂന്നുകാരന്‍ നല്‍കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel