പരിശോധനകള്‍ പൂര്‍ത്തിയാക്കി ഐ എന്‍ എസ് വിക്രാന്ത്; ഉള്‍ക്കടലിലുള്ള ആദ്യ പരീക്ഷണയോട്ടം വിജയകരം

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന ആദ്യ വിമാനവാഹിനി കപ്പല്‍ ഐ എന്‍ എസ് വിക്രാന്തിന്റെ ആദ്യ പരീക്ഷണയോട്ടം വിജയകരം. ഷിപ്പ് യാര്‍ഡിന്റെ ഡോക്കില്‍ നിന്നുമാണ് അറബിക്കടലിലേക്ക് യുദ്ധക്കപ്പല്‍ പരീക്ഷണയോട്ടത്തിനായി പോയത്. യുദ്ധക്കപ്പലിന്റെ ഉള്‍ക്കടലിലെ പരിശോധനകള്‍ വിജയകരമാണെന്ന് നാവികസേനാ വൃത്തങ്ങള്‍ അറിയിച്ചു.

നാവികസേനയുടെയും കൊച്ചി ഷിപ് യാര്‍ഡിന്റെയും മേല്‍നോട്ടത്തിലായിരുന്നു യുദ്ധക്കപ്പലിന്റെ ഉള്‍ക്കടലിലെ പരിശോധനകള്‍. വേഗത കൂട്ടിയും കുറച്ചുമുള്ള പലതരം പരീക്ഷണങ്ങള്‍ ഉള്‍ക്കടലില്‍ നടന്നു. പ്രൊപ്പല്‍ഷന്‍ സംവിധാനം കടുത്ത പരിശോധനകള്‍ക്ക് വിധേയമാക്കി. കപ്പലിലെ നാവിഗേഷന്‍, കമ്യൂണിക്കേഷന്‍, ഹള്ളിലെ യന്ത്രസാമഗ്രികള്‍ എന്നിവയുമായി ബന്ധപ്പെട്ട പരിശോധനകളും പൂര്‍ത്തിയാക്കി.

ട്രയല്‍ പൂര്‍ത്തിയായ ശേഷം കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നിന്നും നാവികസേന യുദ്ധക്കപ്പല്‍പൂര്‍ണമായും ഏറ്റെടുക്കും. തുടര്‍ന്നാവും ആയുധങ്ങള്‍ ഘടിപ്പിച്ചുള്ള പരീക്ഷണം. അടുത്ത വര്‍ഷത്തോടെ കപ്പല്‍ കമ്മീഷന്‍ ചെയ്യാനാവും എന്ന പ്രതീക്ഷയിലാണ് നാവികസേന. മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെയാണ് ഐ എന്‍ എസ് വിക്രാന്ത് നിര്‍മ്മിച്ചത്. 262 മീറ്ററാണ് കപ്പലിന്റെ നീളം. വനിതാ ഓഫീസര്‍മാര്‍ അടക്കം 1500 പേരെ ഉള്‍ക്കൊളളാനാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News