ഥാർ വാഹനത്തിൽ കടത്തിയ നാടൻ ചാരായം പിടിച്ചെടുത്തു; ഒരാള്‍ പിടിയില്‍ 

മഹീന്ദ്ര ഥാർ വാഹനത്തിൽ കടത്തുകയായിരുന്ന 10 ലിറ്റർ നാടൻ ചാരായം പിടികൂടി. ചാരായം കടത്തിയ ഒരാളെ എക്സൈസ് പിടികൂടി. തോലബ്ര സ്വദേശി പ്രദീപ്കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഓണം സ്‌പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി പേരാവൂർ എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ എൻ പത്മരാജന്‍റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ചാരായം പിടികൂടിയത്.

ഐ ബി പ്രിവന്റീവ് ഓഫീസർ ഒ നിസാർ, പ്രിവന്റീവ് ഓഫീസർ ജോണി ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി വിജയൻ, എക്സൈസ് ഡ്രൈവർ ഉത്തമൻ എം എന്നിവരങ്ങുന്ന സംഘമാണ് ചാരായം പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News