കേരളത്തിന്റെ കോവിഡ് പ്രതിരോധം പാളിയെന്ന് വരുത്തിത്തീർക്കാനുള്ള രാഹുൽ ശിവശങ്കറിന്റെ വിധിപ്രസ്താവത്തെ വിമർശിച്ച് ജോൺ ബ്രിട്ടാസ് എം പി

കേരളത്തിന്റെ കോവിഡ് പ്രതിരോധം പാളിയെന്ന് വരുത്തിത്തീർക്കാനുള്ള തീവ്രശ്രമത്തെ വീണ്ടും വിമർശിച്ച് ജോൺ ബ്രിട്ടാസ് എം പി

ഏറ്റവും കുറഞ്ഞ മരണനിരക്ക്, വാക്സിനേഷനിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നേറ്റം , ആശുപത്രികളിൽ പകുതി കിടക്കകളും സൗകര്യങ്ങളും ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നു, ഓക്സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട പൂജ്യം മരണങ്ങൾ…ഇതെല്ലം അവഗണിക്കുകയും സ്ഥിതിവിവര കണക്കുകൾ നിരത്തി വസ്തുതകളെയും യാഥാർഥ്യങ്ങളെയും തിരസ്കരിക്കുകയുമാണ് ദേശീയ മാധ്യമങ്ങൾ ചെയ്യുന്നത് എന്ന് ജോൺ ബ്രിട്ടാസ് എം പി.

ദേശീയ മാധ്യമങ്ങളെല്ലാം ഒരു കാര്യത്തിൽ കൈകോർക്കുന്നുണ്ട്.കേരളത്തെ എങ്ങനെ ഇകഴ്ത്തികെട്ടാം എന്ന്.സ്ഥിതിവിവര കണക്കുകൾ നിരത്തി വസ്തുതകളെയും യാഥാർഥ്യങ്ങളെയും തിരസ്കരിക്കുകയാണ് ഇവരുടെ രീതി.ടൈംസ് നൗ എഡിറ്റർ ഇൻ ചീഫ് രാഹുൽ ശിവശങ്കർ നയിച്ച ചർച്ചയുടെ സ്വഭാവവും അതുതന്നെ.ആരംഭത്തിൽ തന്നെ കേരളം മോഡൽ തകർന്നു കിടക്കുന്നു എന്ന അവതാരകന്റെ വിധിപ്രസ്താവം വന്നു.കൃത്യമായ മറുപടി നൽകി-എന്നാണ് അദ്ദേഹം എഫ് ബിയിൽ കുറിച്ചത്.

ടൈംസ് നൗന്റെ ചർച്ചയിൽ പങ്കെടുത്തതിന്റെ വിഡിയോയും അദ്ദേഹം പങ്ക് വെച്ചിട്ടുണ്ട്.ചർച്ചയുടെ ആരംഭത്തിൽ തന്നെ കേരള മോഡൽ തകർന്നു എന്നാണ് ടൈംസ് നൗ എഡിറ്റർ ഇൻ ചീഫ് രാഹുൽ ശിവശങ്കർ പറയാൻ ശ്രമിച്ചത്.ചർച്ചയിലേക്ക് കടക്കും മുൻപ് അവതാരകധർമം എന്താണെന്ന് ജോൺ ബ്രിട്ടാസ് വ്യക്തമാക്കുന്നുണ്ട്.

കേരളം രാജ്യത്തിനു തന്നെ അനുകരണത്തിന് യോഗ്യമായ ഒരു മാതൃകയാണ്. കേരളത്തിലെ കൊവിഡ് കണക്കുകളുടെ പശ്ചാത്തലത്തിൽ രാജ്യത്തിലെ മറ്റു സംസ്ഥാനങ്ങളെയും കേരളത്തെയും തമ്മിൽ താരതമ്യ പഠനം എന്ന രീതിയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെയുള്ള ജോൺ ബ്രിട്ടാസിന്റെ എക്കൊണോമിക്സ് ടൈംസിൽ വന്ന ലേഖനം ഏറെ ശ്രദ്ധ നേടിയിരുന്നു

കോവിഡ് പ്രതിരോധത്തിൽ വസ്തുതകൾ മറച്ചുവെച്ചു വ്യാജ വാർത്തകൾ ചമച്ചു കേരളത്തെ താറടിക്കാനുള്ള ശ്രമത്തെയാണ് സിപിഐഎം രാജ്യസഭാ അംഗം ജോണ് ബ്രിട്ടാസ് എംപി എക്കണോമിക്സ് ടൈംസിൽ എഴുതിയ ലേഖനത്തിലൂടെ തുറന്നുകാട്ടിയത് .ഐസിഎംആറിന്റ കണക്കുകൾ പോലും കൃത്യമായി പറയാതെയാണ് ചില കേന്ദ്രങ്ങൾ ബോധപൂർവ്വം വ്യാജ പ്രചാരണം അഴിച്ചുവിടുന്നതെന്നും,മരണ നിരക്ക് ദേശീയ ശരാശരി 1.3 ശതമാനം എന്നിരിക്കെ കേരളത്തിൽ 0.5% മാത്രമെന്നും ,വലിയൊരു വിഭാഗത്തിന് ഇനിയും കോവിഡ് ബാധിച്ചിട്ടില്ലെന്നും ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടുന്നു.

കേരള ഫോബിയ മഹാമാരി കണക്കെയാണ് പടർന്നു പിടിക്കുന്നത്.. വ്യാജ വാർത്തകൾ നിർമിച്ചു കേരളത്തിന്റെ കോവിഡ് പ്രതിരോധം പാളിയെന്ന് വരുത്തിത്തീർക്കാനുള്ള തീവ്ര ശ്രമമാണ് ചില കേന്ദ്രങ്ങൾ നടത്തുന്നത്. കേരളത്തിനെതിരെ നടക്കുന്ന ഈ നുണപ്രചാരണത്തെ അദ്ദേഹം ഉപമിച്ചത് 2014ലെ തെരഞ്ഞെടുപ്പിന് മുന്നേ സ്വതന്ത്ര ഇന്ത്യ കണ്ട വലിയൊരു നുണപ്രചാരണവുമായി ചേർത്താണ് .ഗുജറാത്ത് മോഡൽ വികസനമെന്ന നുണയുടെ മോദിയെ ആധുനിവൽക്കരിക്കാൻ ശ്രമിച്ച കാലത്തെ ജോണ് ബ്രിട്ടാസ് എംപി ഓർമിപ്പിക്കുന്നുണ്ട്.

ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള സംസ്ഥാനമെന്ന നിലയിൽ കേരള ഹാഷ് ടാഗിങ്ങ് തലക്കെട്ടുകൾ വരുന്നുണ്ട്.ഭയപ്പെടുത്തുന്ന പ്രചാരണങ്ങൾ,മറ്റു സ്ഥലങ്ങളുമായിമ താരതമ്യപ്പെടുത്തുന്ന വ്യാജവാർത്തകൾ. കേരളം ജനങ്ങളെ സംരക്ഷിക്കാനും അവരുടെ ക്ഷേമം ഉറപ്പാക്കാനും ആഗ്രഹിക്കുന്നു. അത് ശരിയായ പാതയിലാണെന്നതിന് ധാരാളം തെളിവുകളുണ്ട്.ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ നാലാമത് ദേശീയ സീറോ സർവേയുടെ പ്രകാശനത്തിനു ശേഷം, മൈക്രോബയോളജിസ്റ്റും വൈറോളജിസ്റ്റുമായ ഗഗൻദീപ് കാങ് ഒരു അഭിമുഖത്തിൽ പറഞ്ഞു, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി, കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ കേരളം മികച്ച ജോലി ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ മൊത്തം സീറോ വ്യാപനം ഏകദേശം 68% ആണെങ്കിൽ കേരളത്തിൽ ഇത് ഏകദേശം 43%ആണ്.

ചിലർക്കിടയിൽ കേരളഫോബിയ ഒരു പകർച്ചവ്യാധി പോലെ പടരുന്നു. കേരളത്തെ പ്രവർത്തനരഹിതമായി ചിത്രീകരിക്കുന്ന വ്യാജവാർത്തകൾ ചില പണ്ഡിതന്മാരെയും സ്വാധീനിച്ചതായി തോന്നുന്നു എന്നും ജോൺ ബ്രിട്ടാസ് കുറിക്കുന്നു.കേരളം ഇന്ത്യയുടെ ഭാഗമാണ്. ഒരു സംസ്ഥാനം നന്നായി പ്രവർത്തിക്കുന്നു എന്നത് എല്ലാവർക്കും അഭിമാനമുണ്ടാക്കണം, കാരണം കേരളം അനുകരണത്തിന് യോഗ്യമായ ഒരു മാതൃകയാണ്. സുതാര്യമായ മാതൃക ജോൺ ബ്രിട്ടാസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here