നീരജ് ചോപ്രക്ക് സമ്മാന പ്രവാഹം; ഒരു വര്‍ഷത്തെ സൗജന്യ വിമാന യാത്ര പ്രഖ്യാപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്

ഇന്ത്യയിലേക്ക് ആദ്യമായി അത്‌ലറ്റിക്‌സ് സ്വര്‍ണം കൊണ്ടുവന്ന നീരജ് ചോപ്രയ്ക്കുള്ള സമ്മാന പ്രവാഹങ്ങള്‍ക്കിടെ വേരിയിട്ട വാഗ്ദാനവുമായി ഇന്‍ഡിഗോയും. ഒരു വര്‍ഷത്തെ സൗജന്യ വിമാന യാത്രയാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്.

‘നിങ്ങളുടെ നേട്ടത്തെക്കുറിച്ച് കേട്ടപ്പോള്‍ ഞങ്ങള്‍ക്കെല്ലാം അതിയായ സന്തോഷം തോന്നി. നിങ്ങള്‍ രാജ്യത്തിന്റെ അഭിമാനമാണ്. ഞങ്ങളുടെ ഫ്‌ലൈറ്റുകളിലൊന്നില്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നതില്‍ എല്ലാ ഇന്‍ഡിഗോ ജീവനക്കാരും ശരിക്കും അഭിമാനിക്കുമെന്ന് എനിക്കറിയാം. എല്ലാ വിനയത്തോടും കൂടി, ഒരു വര്‍ഷത്തേക്ക് ഇന്‍ഡിഗോയില്‍ നിങ്ങള്‍ക്ക് സൗജന്യ വിമാനങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു’, ഇന്‍ഡിഗോ സി ഇ ഒ രന്‍ജോയ് ദത്ത പറഞ്ഞു.

സ്വപ്ന നേട്ടം കൈവരിച്ച നീരജീന് കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനും യാത്രാ പാസ് അനുവദിച്ചിരുന്നു. ആജീവനാന്തം ഏത് സംസ്ഥാനത്തെയും ബസുകളില്‍ യാത്ര ചെയ്യാനുള്ള പാസാണിത്. ബി സി സി ഐയും ഐ പി എല്‍ ടീം ചെന്നൈ സൂപ്പര്‍കിങ്‌സും താരത്തിന് ഒരു കോടി രൂപ വീതം പ്രഖ്യാപിച്ചിട്ടുണ്ട്. നീരജ് ജാവലിന്‍ എറിഞ്ഞ ദൂരത്തിന്റെ സ്മരണയ്ക്കായി ‘8758’ എന്ന നമ്പറില്‍ ജെഴ്‌സി പുറത്തിറക്കുമെന്നും ചെന്നൈ സൂപ്പര്‍ കിങ്‌സ് അറിയിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News