കേന്ദ്രം വാക്സിന്‍ നല്‍കിയില്ല; നാളത്തെ വാക്‌സിന്‍ ഡ്രൈവ് പ്രതിസന്ധിയില്‍

നാളത്തെ വാക്‌സിന്‍ ഡ്രൈവ് പ്രതിസന്ധിയില്‍. സംസ്ഥാനം വാക്‌സിന്‍ ഡ്രൈവ് പ്രഖ്യാപിച്ചതിന് ശേഷം കേന്ദ്രം ഇതുവരെ സംസ്ഥാനത്തിന് വാക്‌സിന്‍ നല്‍കിയില്ല. തിരുവനന്തപുരം – കോഴിക്കോട് മേഖലകളില്‍ വാക്‌സിന്‍ സ്റ്റോക്ക് തുച്ഛമായി മാത്രം. നാളെ മുതല്‍ 31 വരെ പ്രഖ്യാപിച്ച വാക്‌സിനേഷന്‍ യജ്ഞം ഇതോടെ തുലാസിലായി.

സംസ്ഥാനത്ത് നാളെ മുതല്‍ 31 വരെ വാക്‌സിനേഷന്‍ യജ്ഞം നടത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ആവശ്യത്തിന് വാക്‌സിന്‍ എത്തില്ലെന്ന് ഉറപ്പായതോടെ നാളെ നടക്കാന്‍ പോകുന്ന വാക്‌സിനേഷന്‍ യജ്ഞം പ്രതിസന്ധിയിലായി.

കേന്ദ്രം ആവശ്യത്തിന് വാക്‌സിന്‍ നല്‍കാത്താണ് പ്രതിസന്ധിക്ക് കാരണം തുശ്ചമായ സ്റ്റോക്ക് വാക്‌സിന്‍ മാത്രമാണ് തിരുവനന്തപുരം – കോഴിക്കോട് മേഖലകളിലുളളത്. നാളെ ഉച്ച വരെ നല്‍കാനുളള പരിമിതമായ സ്റ്റോക്ക് മാത്രമാണ് ഇപ്പോള്‍ മിക്ക കേന്ദ്രങ്ങളിലും ഉളളത്. ഇതോടെ വാക്‌സിനേഷന്‍ ഡ്രൈവ് മാറ്റി വയ്‌ക്കേണ്ടിവരുമെന്ന ആശങ്കയിലാണ് സംസ്ഥാനം. പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കനിഞ്ഞെങ്കില്‍ മാത്രമേ ഇനി പ്രതിവിധിയുളളു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News