മുംബൈ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആഗസ്റ്റ് 15 മുതല്‍ പുനരാരംഭിക്കുമെന്ന് ഉദ്ധവ് താക്കറെ

മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആഗസ്റ്റ് 15 മുതല്‍ പൊതുജനങ്ങള്‍ക്കായി പുനരാരംഭിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. രണ്ട് ഡോസ് കൊവിഡ് 19 വാക്‌സിന്‍ എടുത്തവര്‍ക്കായിരിക്കും പരിഗണനയെന്നും സംസ്ഥാനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കി.

ലോക്കല്‍ ട്രെയിനുകളില്‍ യാത്ര ചെയ്യുന്നതിന് രണ്ടാമത്തെ ഡോസ് എടുത്ത ശേഷം 14 ദിവസത്തെ ഇടവേള നിര്‍ബന്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി സര്‍ക്കാര്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രതിമാസ പാസുകള്‍ സ്മാര്‍ട്ട്ഫോണുകളില്‍ ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിന്ധുദുര്‍ഗ്, രത്നഗിരി, റായ്ഗഡ് , സാംഗ്ലി, സത്താര, കോലാപ്പൂര്‍ എന്നീ ആറ് പ്രളയബാധിത ജില്ലകളില്‍ കൊവിഡ് -19 കേസുകള്‍ ഇപ്പോഴും വര്‍ദ്ധിച്ചുവരുന്നതിനാല്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും താക്കറെ പറഞ്ഞു. അതേസമയം, പൂനെ, സോലാപൂര്‍, ബീഡ്, അഹമ്മദ് നഗര്‍ എന്നിവിടങ്ങളിലും കേസുകള്‍ കുറയുന്നില്ലെന്നും ഈ ജില്ലകള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News