മീന്‍ കുളത്തില്‍ വിഷം കലക്കി സാമൂഹിക വിരുദ്ധര്‍

കാട്ടാക്കടയില്‍ മീന്‍ കുളത്തില്‍ വിഷം കലക്കി സാമൂഹ്യ വിരുദ്ധര്‍. 6000 മീനുകള്‍ ചത്ത് പൊങ്ങി. രണ്ടര ലക്ഷം രൂപയുടെ നഷ്ടം. ലോക്ഡൗണില്‍ ജീവിത മാര്‍ഗ്ഗം മുട്ടിപ്പോയ നൃത്താധ്യാപകന്റെ മീന്‍ കുളത്തിലാണ് സാമൂഹ്യ വിരുദ്ധര്‍ വിഷം കലക്കിയത്.

കാട്ടാക്കട അഞ്ചു തെങ്ങിന്‍മൂടിന് സമീപം താമസിക്കുന്ന നൃത്താധ്യാപകന്റെ മീന്‍ കുളത്തില്‍ ആണ് സമൂഹ്യ വിരുദ്ധര്‍ വിഷം കലക്കിയത്. 6000 ത്തിലധികം മീനുകളാണ് ഇവിടെ ഉണ്ടായിരുന്നത്. ബഹുഭൂരിപക്ഷം മീനുകളും ചത്തു. ലോക്ഡൗണ്‍ കാലത്ത് വരുമാനം നിലച്ചതിനെ തുടര്‍ന്നാണ് നൃത്താധ്യാപകന്‍ കാട്ടാക്കട സ്വദേശി ദിലീപ് ഖാനും സുഹൃത്തുക്കളും ചേര്‍ന്ന് മീന്‍ കുളം ഒരുക്കിയത്. രണ്ടര ലക്ഷം രൂപയിലേറെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

ഏക ജീവിതമാര്‍ഗ്ഗമായിരുന്ന മീന്‍ കുളത്തില്‍ വിഷം കലക്കിയതോടെ ദീലീപ് ഖാന്റെയും സുഹൃത്തുക്കളുടെയും ജീവിതം തന്നെ വഴിമുട്ടി നില്‍ക്കുകയാണ്. സംഭവ സ്ഥലത്ത് എത്തിയ കാട്ടാക്കട പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. പ്രദേശത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News