മൂന്നാഴ്‌ച ലോക്‌ഡൗണില്ല: മാനദണ്ഡം പാലിച്ച്‌ ബുധനാഴ്‌ച മുതൽ മാളുകള്‍ തുറക്കും

ഞായറാഴ്‌ചത്തെ സമ്പൂർണ ലോക്‌ഡൗണോടെ തൽക്കാലത്തേക്ക്‌ ഇനി അടച്ചിടലില്ല. മൂന്നാഴ്‌ച തുടർച്ചയായി കേരളം തുറന്നിടും. ഓണവിപണികൾ ഇന്നു മുതൽ സജീവമാകും.

വെള്ളിയാഴ്‌ചയാണ്‌ അത്തം. കൂടുതൽ കടകളും സ്ഥാപനങ്ങളും തുറക്കാനും ശനിയാഴ്‌ചകളിലെ സമ്പൂർണ ലോക്‌ഡൗൺ ഒഴിവാക്കാനും കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഞായറാഴ്‌ചകളിൽ സമ്പൂർണ ലോക്‌ഡൗണുണ്ടെങ്കിലും സ്വാതന്ത്ര്യദിനമായതിനാൽ ആഗസ്ത്‌ 15നും ഓണമായതിനാൽ 22നും ഒഴിവാക്കി.

മാനദണ്ഡം പാലിച്ച്‌ ബുധനാഴ്‌ച മുതൽ മാളുകളും തുറക്കും. അതേസമയം, കൊവിഡ്‌ ബാധിത കേന്ദ്രങ്ങളിൽ റാപ്പിഡ്‌ റസ്‌പോൺസ്‌ ടീം (ആർആർടി) ഉൾപ്പെടെയുള്ളവരുടെ പ്രവർത്തനം കർശനമാക്കാൻ കളക്ടർമാർക്ക്‌ സർക്കാർ നിർദേശം നൽകി.

വ്യാപാര കേന്ദ്രങ്ങളിൽ തിരക്ക്‌ നിയന്ത്രിക്കാൻ പൊലീസും വ്യാപാരികളും നടപടികളെടുത്തിട്ടുണ്ട്‌. റസ്‌റ്റോറന്റുകളിൽ എസി ഉപയോഗിക്കാതെ ഭക്ഷണം കഴിക്കാനുള്ള അനുമതിയും താമസിയാതെ നൽകിയേക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News