മൂന്നാം ഡോസ് ഇന്ത്യയിൽ തിടുക്കത്തിൽ വിതരണം ചെയ്യേണ്ടതില്ലെന്ന് വിദഗ്‌ധര്‍

കൊവിഡ് വാക്‌സിൻ രണ്ട് ഡോസിനു പുറമെ മൂന്നാമതായി ബൂസ്റ്റർ ഡോസുകൾ കൂടി രാജ്യത്ത് വിതരണം ചെയ്യണമെന്ന ചർച്ചകൾ സജീവമാകുമ്പോൾ നിലവിൽ മൂന്നാം ഡോസ് ഇന്ത്യയിൽ തിടുക്കത്തിൽ വിതരണം ചെയ്യേണ്ടതില്ലെന്ന് വിദഗ്‌ധര്‍ വ്യക്തമാക്കി. നിലവിൽ ബൂസ്റ്റർ ഡോസുകൾ പ്രതിരോധം വർധിപ്പിക്കുമെന്നും മറ്റ് രാജ്യങ്ങളായ ഇംഗ്ലണ്ട്, അമേരിക്ക, ഇസ്രയേൽ ഉൾപ്പടെ ബൂസ്റ്റർ ഡോസുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇന്ത്യയിലെ ഭൂരിപക്ഷം പേർക്കും വാക്‌സിൻ ലഭിച്ചതിന് ശേഷം ബൂസ്റ്റർ ഡോസുകൾ കൊടുക്കുന്നതാകും ഉചിതമെന്നും വിദഗ്‌ദ്ധർ വ്യക്തമാക്കി.

അതേസമയം കൊവിഡ്‌ വാക്‌സിൻ സർട്ടിഫിക്കറ്റ്‌ ഹാജരാക്കിയില്ലെന്ന പേരിൽ ഉത്തർപ്രദേശിൽ ആയിരക്കണക്കിന്‌ ജീവനക്കാരുടെയും അധ്യാപകരുടെയും ജൂലൈയിലെ ശമ്പളം യു പി സർക്കാർ തടഞ്ഞു വച്ചു. അടിസ്ഥാന വിദ്യാഭ്യാസ ഡയറക്ടർ ബ്രജ്‌രാജ്‌ സിങ്‌ ജൂലൈ നാലിന്‌ ഇറക്കിയ ഉത്തരവു പ്രകാരമാണ് ശമ്പളം തടഞ്ഞത്‌.

വാക്‌സിൻ സർട്ടിഫിക്കറ്റ്‌ അപ്‌ലോഡ്‌ ചെയ്തവർക്കുമാത്രം ശമ്പളം നൽകിയാൽ മതിയെന്നും ജില്ലാ ട്രഷറികൾക്ക്‌ നിർദേശം നൽകി. വാക്‌സിൻ എടുത്തവർക്കുപോലും വെബ്‌സൈറ്റിലെ തകരാർ കാരണം സർട്ടിഫിക്കറ്റ്‌ ഡൗൺലോഡ്‌ ചെയ്യാൻ കഴിയുന്നില്ലെന്നും സർക്കാർ ഉത്തരവ് ഏകപക്ഷീയമെന്നും അധ്യാപക നേതാക്കൾ ചൂണ്ടിക്കാട്ടി.

ആഗ്ര ജില്ലാ മജിസ്‌ട്രേട്ടിന്റെ ഓഫീസിനു മുന്നിൽ അധ്യാപകർ പ്രതിഷേധിച്ചു.കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ 6061 കേസുകൾ കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 128 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽ 1968 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 29 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News