കർഷക സമരം കൂടുതൽ ശക്തമാകുന്നു: പ്രതിപക്ഷകക്ഷികള്‍ ഒറ്റക്കെട്ട്, പ്രതിരോധത്തിലായി കേന്ദ്ര സർക്കാര്‍

രാജ്യതലസ്ഥാനത്ത് നടക്കുന്ന കർഷക സമരം കൂടുതൽ ശക്തമാകുന്നു. പെഗാസസ് വിഷയത്തിലും ഇന്ധനവിലക്കയറ്റവുമായി ബന്ധപ്പെട്ട വിഷയത്തിലും പ്രതിരോധത്തിലായ കേന്ദ്ര സർക്കാരിനെ കർഷക പ്രക്ഷോഭം കൂടുതൽ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ജന്ദർ മന്തറിൽ നടക്കുന്ന സമരം കൂടുതൽ ശക്തമാക്കുമെന്ന് കർഷക നേതാക്കൾ അറിയിച്ചു.

പുതുക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഒമ്പത്‌ മാസമായി തുടരുന്ന കർഷക പ്രക്ഷോഭം രാഷ്ട്രീയപിന്തുണ വിപുലമാക്കി കരുത്താർജിക്കുകയാണ്. മൂന്ന്‌ കാർഷിക നിയമവും പിൻവലിക്കണമെന്ന കർഷകരുടെ ആവശ്യം ഏറ്റെടുത്ത് പ്രതിപക്ഷകക്ഷികൾ ഒറ്റക്കെട്ടായി രം​ഗത്തെത്തിയതോടെ സമരം കൂടുതൽ ശക്തമാകുകയാണ്.

ജന്ദർ മന്തറിൽ കർഷകരുടെ നേതൃത്വത്തിൽ നടക്കുന്ന സമാന്തര പാർലമെന്റ് കേന്ദ്ര സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കുകയാണ്. കാർഷിക നിയമങ്ങൾ മൂന്നും പിന്‍വലിക്കാതെയുള്ള ഒരു ഒത്തുതീർപ്പിനും തയ്യാറല്ലന്ന നിലപാടിൽ കർഷകർ ഉറച്ചു നില്‍ക്കുന്നു. തെര‍ഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനത്തും ബിജെപിക്ക് തിരിച്ചടിയേറ്റതിൽ കർഷകപ്രക്ഷോഭത്തിന്‌ വലിയ പങ്കുണ്ട്‌. അടുത്ത വർഷം നടക്കാനിരിക്കുന്ന യുപി, ഉത്തരാഖണ്ഡ്‌, പഞ്ചാബ്‌ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കർഷകപ്രക്ഷോഭം മുഖ്യവിഷയമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News