നീരജ് ചോപ്രയ്ക്ക് കേരള നിയമസഭയുടെ അഭിനന്ദനം

ടോക്കിയോ ഒളിമ്പിക്സിലെ അത് ലറ്റിക്സ് മത്സരത്തിൽ ഇന്ത്യ ആദ്യമായി സ്വർണമെഡൽ നേടിയിരിക്കുന്നു. പുരുഷവിഭാഗം ജാവലിൻ ത്രോയിൽ നീരജ് ചോപ്രയാണ് 87.58 മീറ്റർ എറിഞ്ഞ് ഇന്ത്യക്ക് അഭിമാനകരമായ വിജയം സമ്മാനിച്ചത്.

അഭിനവ് ബിന്ദ്രക്കു ശേഷം ഇന്ത്യ വ്യക്തിഗത ഇനങ്ങളിൽ നേടുന്ന സ്വർണമെഡൽ കൂടിയാണിത്. ആധുനിക ഒളിമ്പിക്സിൽ ഇന്ത്യ നേടുന്ന ആദ്യത്തെ അത്ലറ്റിക്സ് സ്വർണമെഡൽ എന്ന നിലയിൽ എത്രയോ തലമുറകളുടെ സ്വപ്നമാണ് നീരജ് ടോക്കിയോയിൽ സാക്ഷാത്കരിച്ചത്.

രാജ്യത്തിന് അഭിമാനകരമായ വിജയം സമ്മാനിച്ച നീരജ് ചോപ്രയെ കേരള നിയമസഭ അഭിനന്ദിക്കുന്നു. ഒളിമ്പിക്സിലെ പുരുഷവിഭാഗം 65 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ ബജ്രംഗ് പുനിയയേയും ഈ സഭ അഭിനന്ദിക്കുന്നു.

രണ്ടു മാസം മുമ്പ് പരിക്കേറ്റിരുന്ന ബജ്രംഗ് പുനിയയോട് ഡോക്ടർമാർ വിശ്രമിക്കാൻ നിർദേശിച്ചിരുന്നതാണ്. എന്നാൽ രാജ്യത്തിന് വേണ്ടി മത്സരിച്ച് അദ്ദേഹം മെഡൽ നേടി. ഇരുവർക്കും തുടർന്നും മികച്ച വിജയങ്ങൾ ആശംസിക്കുന്നു.

ടോക്കിയോ ഒളിമ്പിക്സിൽ രാജ്യത്തിന് വേണ്ടി മികച്ച വിജയങ്ങൾ നേടിയ എല്ലാ കായിക താരങ്ങളെയും ഈ സഭ അഭിനന്ദിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here