ADVERTISEMENT
കേന്ദ്ര സർക്കാരിൻറെ അനുമതി ലഭിച്ചാൽ ഘട്ടം ഘട്ടമായി സ്കൂളുകൾ തുറക്കുന്നത് സർക്കാർ പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വാക്സിനു അനുമതി ലഭിക്കുന്ന മുറയ്ക്ക് വിദ്യാർത്ഥികൾക്ക് അവ ഉറപ്പാക്കും.
ഫോണിൻറെ കൂടുതൽ ഉപയോഗത്തിലൂടെ വിദ്യാർത്ഥികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി കണ്ടെത്തിയതായും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി നിയമസഭയെ അറിയിച്ചു.
കൊവിഡ് കാലത്ത് വിദ്യാർഥികൾക്ക് ഡിജിറ്റൽ – ഓൺലൈൻ ക്ലാസുകൾ ശാശ്വതമല്ല. കുട്ടികൾക്കുള്ള വാക്സിനു അനുമതി ലഭിക്കുന്ന മുറയ്ക്ക് കൃത്യമായി എല്ലാ കുട്ടികൾക്കും അവ ഉറപ്പാക്കി കുട്ടികളെ സംരക്ഷിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി സഭയിൽ വ്യക്തമാക്കി.
ഡിജിറ്റൽ ക്ലാസുകൾ മൂലം വിദ്യാർത്ഥികളിൽ ഫോണിൻറെ ഉപയോഗം വർധിച്ചത് കുട്ടികളിൽ ആരോഗ്യപ്രശ്നം ഉണ്ടാക്കുന്നതായി SCERT പഠനത്തിൽ കണ്ടെത്തിയെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
കുട്ടികൾക്ക് വ്യായാമം, പ്രത്യേക ശ്രദ്ധ, പരിചരണം എന്നിവ രക്ഷിതാക്കൾ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. ഓൺലൈൻ പഠനം ആരംഭിക്കുന്നതിനു മുൻപ് ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് രക്ഷിതാക്കൾക്ക് പരിശീലനം നൽകുമെന്നും വിദ്യാഭ്യാസമന്ത്രി ചോദ്യോത്തരവേളയിൽ വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.