ആശങ്കയ്ക്ക് നേരിയ അയവ്: രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം 35,499 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 447 പേർക്ക് കഴിഞ്ഞ ദിവസം ജീവൻ നഷ്ടപ്പെട്ടു.

39689 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് രോഗമുക്തി നേടിയത്. 4,02,188 പേർ നിലവിൽ രാജ്യത്ത് ചികിത്സയിൽ തുടരുന്നു .രാജ്യത്തെ രോഗമുക്തി നിരക്ക് 97.40 ശതമാനമാണ്‌.തുടർച്ചയായ 14-ാം ദിവസവും രാജ്യത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിൽ താഴെയാണ്.

നിലവിൽ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 2.59 ശതമാനമാണ്. ഇത് വരെ 50.86 കോടിയിലേറെ വാക്‌സിൻ വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.അതേ സമയം മുംബൈ സബർബൻ ട്രെയിൻ ശൃംഖല ഓഗസ്റ്റ് 15 മുതൽ തുറക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവർക്ക് യാത്ര ചെയ്യാനുള്ള അനുമതിയുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here