കേരളത്തിൽ നിന്നെത്തുന്നവർക്ക്‌ പരിശോധന കർശനമാക്കി തമിഴ്‌നാട്‌

കേരളത്തിൽ നിന്നെത്തുന്നവർക്ക്‌ കൊവിഡ്‌ പരിശോധന കർശനമാക്കി തമിഴ്‌നാട്‌ സർക്കാർ. ട്രെയിൻ മാർഗം എത്തുന്നവർക്കായുള്ള പരിശോധനകൾക്ക്‌ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഇന്ന്‌ പുലർച്ചെ ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യനും ദേവസ്വംമന്ത്രി ടി കെ ശേഖർ ബാബുവും നേതൃത്വം നൽകി.

സംസ്ഥാനത്ത്‌ നിന്ന്‌ തമിഴ്‌നാട്ടിൽ എത്തുന്നവർക്ക്‌ കൊവിഡ്‌ നെഗറ്റീവ്‌ സർട്ടിഫിക്കറ്റോ, രണ്ട്‌ ഡോസ്‌ വാക്‌സിൻ പൂർത്തീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ വേണം.

രേഖകൾ കയ്യിലില്ലാത്തവരെ ആർടിപിസിആർ പരിശോധനയ്‌ക്ക്‌ വിധേയമാക്കും. ഈ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ യാത്രക്കാർക്ക്‌ പുറത്തിറങ്ങാനാകൂ. ഈ മാസം അഞ്ചുമുതലാണ്‌ കേരളത്തിൽ നിന്നെത്തുന്നവർക്ക്‌ പരിശോധന കർശനമാക്കാൻ തമിഴ്‌നാട്‌ തീരുമാനിച്ചത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News