ഇന്ത്യയുടെ അഭിമാന താരങ്ങൾ ഇന്ന് രാജ്യത്ത് തിരിച്ചെത്തും

ടോക്യോ ഒളിംപിക്സിലെ ഉജ്ജ്വല പ്രകടനത്തിന് ശേഷം ഇന്ത്യയുടെ അഭിമാന താരങ്ങൾ ഇന്ന് രാജ്യത്ത് തിരിച്ചെത്തും.രാജ്യത്തിന്റെ അഭിമാനമുയർത്തി ജാവലിൻ ത്രോയിൽ സ്വർണം നേടിയ നീരജ് ചോപ്രയും വെങ്കല മെഡൽ നേടിയ ഇന്ത്യൻ പുരുഷ ഹോക്കി ടീമും സെമി ഫൈനലിൽ എത്തിയ വനിതാഹോക്കി ടീമും വെങ്കലം നേടിയ ബജ്റംഗ് പുനിയയും ഉൾപ്പടെയുള്ളവർ വൈകിട്ട് 5.15 നാണ് ദില്ലി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്നത്.

താരങ്ങൾക്ക് വിമാനത്താവളത്തിൽ വെച്ച് സ്വീകരണം നൽകും.ഇന്ത്യക്ക് ഒളിംബിക് മെഡൽ സമ്മാനിച്ച എല്ലാ താരങ്ങളും അനുമോദന ചടങ്ങിൽ പങ്കെടുക്കും. അതിന് ശേഷം ദില്ലിയിലെ അശോക ഹോട്ടലിൽ വെച്ചു ഹോക്കി താരങ്ങൾക്ക് അനുമോദനം നൽകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News