തുല്യവേതനത്തിന്റെ പേരില്‍ ദീപിക പദുക്കോണ്‍ പുറത്ത്‌

ആരാധകരെ നിരാശപ്പെടുത്തി ബൈജു ബാവ്‌രെ നിന്നും ദീപിക പദുക്കോണ്‍ പുറത്ത്.

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്നാണ് ദീപിക പദുക്കോണിനെ പുറത്താക്കിയത്.രണ്‍വീര്‍ സിംഗും ദീപിക പദുേക്കാണുമാണ് ചിത്രത്തില്‍ നായകനും നായികയും ആയി തീരുമാനിച്ചിരുന്നത്. നായകന് നല്‍കുന്ന പ്രതിഫലം ആവശ്യപ്പെട്ടതാണ് ചിത്രത്തില്‍ ദീപികയെ നിന്ന് ഒഴിവാക്കാന്‍ കാരണമെന്ന് വാര്‍ത്തകള്‍ പുറത്തു വന്നു.

ബോളിവുഡില്‍ കൂടുതല്‍ വരുമാനം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് ദീപിക.അടുത്തകാലത്ത് ദീപിക അഭിനയിച്ച എല്ലാ സിനിമകളിലും നായകനൊപ്പമുള്ള വേതനമാണ് വാങ്ങിച്ചിരുന്നത്. എന്നാല്‍ ‘ബൈജു ബാവ്‌ര’യില്‍ സമാന ആവശ്യം സഞ്ജയ് ലീല ബന്‍സാലി നിരസിച്ചിരിക്കുകയാണ്. സഞ്ജയ് ലീലയുടെ ‘രാം ലീല’, ‘ബാജിറാവു മസ്താനി’ ‘പദ്മാവത്’ എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചിരിന്നു, പദ്മാവതിലൂടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്.

യഥാര്‍ഥ ജീവിതത്തില്‍ ഭാര്യാഭര്‍ക്കന്മാരായ താരങ്ങളുടെ ഒരേ ചിത്രത്തിലെ പ്രതിഫലത്തിന്റെ പേരില്‍ നായിക ഒഴിവാക്കപ്പെട്ട സംഭവം നിലവില്‍ ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരിക്കുകയാണ്. ലിംഗനീതിക്കുവേണ്ടി നിരവധി ചര്‍ച്ചകള്‍ അരങ്ങേറുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു സംഭവം.ബോളിവുഡ് ഹംഗാമയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News