ഈശോ സിനിമ; പി സിയ്ക്ക് മറുപടി കൊടുത്ത് നടൻ ജയസൂര്യ

ജയസൂര്യ നായകനാവുന്ന നാദിർഷ ചലച്ചിത്രം ‘ഈശോ’ യുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊഴുക്കുന്ന സാഹചര്യത്തിൽ പി.സി ജോര്‍ജിന് മറുപടിയുമായി ജയസൂര്യ.

ജോര്‍ജേട്ടന്‍ എത്രയോ തവണ എം.എല്‍.എയായ വ്യക്തിയല്ലേ, എല്ലാവരും കൂടി വോട്ട് ചെയ്തല്ലേ ജോര്‍ജേട്ടന്‍ എം.എല്‍.എയായതെന്ന് ജയസൂര്യ ചോദിച്ചു. അങ്ങനെ തന്നെയാണ് താൻ ജയിച്ചുവന്നതെന്നും താന്‍ മുസ്ലിമും ഹിന്ദുവും ക്രിസ്ത്യാനിയുമാണെന്നും തനിക്ക് വര്‍ഗീയതയില്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു. ഇങ്ങനെ തന്നെയാണ് ഓരോ കലാകാരനെന്നും ജയസൂര്യ ഇതിന് മറുപടി നല്‍കി.

അതേസമയം, ക്രിസ്തീയ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന തരത്തിലാണ് സിനിമയുടെ പേരെന്ന് ആരോപിച്ച് ഒരു വിഭാഗം ആളുകള്‍ ചിത്രത്തിന് എതിരെ രംഗത്ത് എത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here