
ജയസൂര്യ നായകനാകുന്ന ഈശോ സിനിമയുടെ വിവാദങ്ങള്‍ കത്തിപടരുന്നതിനിടെ തീവ്രവര്‍ഗീയ പരാമര്‍ശങ്ങളുമായി പി.സി.ജോര്‍ജ് വീണ്ടും. മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിലെ ഒരു പാട്ടിനെതിരെയാണ് ചാനല്‍ ചര്‍ച്ചയില്‍ പി.സി. ജോര്‍ജ് വര്‍ഗീയ പരാമര്‍ശം നടത്തിയത്.
മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ എന്നു തുടങ്ങുന്ന ഗാനത്തിനെതിരെയാണ് പി.സി. ജോര്‍ജ് സംസാരിച്ചത്. മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിന്റെ പേര് ഒരു ഹിന്ദുവിനെയാണ് സൂചിപ്പിക്കുന്നതെന്ന് പറഞ്ഞ പി.സി. ജോര്‍ജ് പാട്ടിലെ രണ്ടാമത്തെ വരിയില്‍ ‘തഞ്ചത്തില്‍ ഒപ്പന പാടി വായോ’ എന്നെഴുതിയതിനെതിരെയാണ് സംസാരിച്ചത്. ‘ഉണ്ണിമായ ഹിന്ദുസ്ത്രീയാണ്. ആ സ്ത്രീയോട് ഒപ്പന പാടിവരാന്‍ പറഞ്ഞാല്‍ എന്താണ് മനുഷ്യന്‍ മനസിലാക്കേണ്ടത്. ‘മൊഞ്ചത്തിപ്പെണ്ണേ അയിഷാ ബീവി, തഞ്ചത്തില്‍ ഒപ്പന പാടി വായോ’ എന്നെഴുതാമായിരുന്നല്ലോ. എന്തിനാ ഉണ്ണിമായ എന്ന് എഴുതിയതെന്നുമാണ് പി.സി. ജോര്‍ജ് ചോദിക്കുന്നത്
അതേസമയം പിസി ജോര്‍ജിനെതിരെ വ്യാപക വിമര്‍ശനമാണ് ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ നിന്നും ഉയരുന്നത്. എം.എല്‍.എ സ്ഥാനം പോയതിന് പിന്നാലെ വര്‍ഗ്ഗീയത പറഞ്ഞിട്ടാണെങ്കിലും എങ്ങനെയെങ്കിലും പിടിച്ചുനില്‍ക്കാനുള്ള കളികളാണിതൊക്കെ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇതുവരെ ആ പാട്ട് കണ്ടവനോ എഴുതിയവനോ പാടിയവനോ അഭിനയിച്ചവനോ പോലുമറിയാത്ത അര്‍ത്ഥതലങ്ങള്‍ കണ്ട് പിടിച്ചിരിക്കുന്നത് അതിന് വേണ്ടിയാണെന്നും സോഷ്യല്‍ മീഡിയയില്‍ പലരും കുറിക്കുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here