44 കിലോ ഭാരമുള്ള എസ്തര്‍ ധരിച്ചത് 58 കിലോയുള്ള ഗൗണ്‍; വൈറലായ ഫോട്ടോഷൂട്ട് വീഡിയോ കാണാം

മലയാളികള്‍ ഇരുകൈകളും നീട്ടി സ്വീകരിച്ച പ്രിയ താരമാണ് എസ്തര്‍ അനില്‍. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് എസ്തറിന്റെ ഒരു ഫോട്ടോഷൂട്ട് വീഡിയോ ആണ്.

ഡമന്‍സ് ഡിസൈന്‍സ് എന്ന ബൊട്ടീക്ക് ഒരുക്കിയ ഒരു ഗൗണ്‍ ധരിച്ചുള്ളതാണ് ഫോട്ടോഷൂട്ട്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ ജോ ആണ്‍ എസ്തറിനെ ഒരുക്കിയിരിക്കുന്നത്.

എന്നാല്‍ മറ്റൊരു രസകരമായ സംഭവമെന്തെന്നാല്‍ 44 കിലോ ഭാരമുള്ള എസ്തര്‍ ധരിച്ച ഈ ഗൗണിന്റെ വെയിറ്റ് 58 കിലോ ആണ്. ഹോട്ട് കൗച്ചര്‍ കസ്റ്റം ഡിസൈനിലാണ് ഈ പര്‍പ്പിള്‍ പിങ്ക് ഗൗണ്‍ ഒരുക്കിയത്.

1000 മീറ്റര്‍ മെറ്റീരിയലാണ് ഗൗണിനായി ഉപയോഗിച്ചിരിക്കുന്നത്. 2-15 ഇഞ്ച് പാനല്‍ ഡിസൈനും 60 ഇഞ്ച് ഗൗണ്‍ ട്രെയിനുമാണ് ഇതിലെ പ്രധാന ആകര്‍ഷണം.

ഫോട്ടോഷൂട്ടിനായുള്ള ഗൗണ്‍ കണ്ട്അന്തംവിട്ടു പോയെന്ന് പറയുകയാണ് എസ്തര്‍. ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോയും എസ്തര്‍ പങ്കുവച്ചു. എസ്തറിന്റെ വാക്കുകള്‍ ഇങ്ങനെ:

”58 കിലോ ഭാരമുള്ള ഒരു ഗൗണ്‍ ആണ് ഞാന്‍ ധരിച്ചിരിക്കുന്നതെന്നു നിങ്ങള്‍ വിശ്വസിക്കുമോ ? അതായത് എന്റെ ഭാരമായ 44 കിലോയേക്കാള്‍ കൂടുതല്‍ ?അവര്‍ ഈ ഗൗണ്‍ റൂമിലേക്ക് കൊണ്ടു വന്നപ്പോള്‍ തന്നെ ഞാന്‍ വാ തുറന്നു പോയി. ആദ്യ കാഴ്ചയില്‍തന്നെ അത്രയേറെ അമ്പരന്നു. ഈ ഗൗണ്‍ നിര്‍മിക്കാന്‍ 30 ദിവസങ്ങള്‍ വേണ്ടി വന്നു. ഒരുപാട് പാഷനും സ്‌നേഹവും ഇതിന്റെ നിര്‍മാണത്തിലുണ്ടെന്ന് എനിക്കുറപ്പാണ്’, ചിത്രങ്ങള്‍ക്കൊപ്പം എസ്തര്‍ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News