ടൂറിസം വികസനത്തിന്‌ കേന്ദ്ര സഹായം: എ.എം.ആരിഫ്‌ എം.പി. നിവേദനം നൽകി

ലോക വിനോദസഞ്ചാര ഭൂപടത്തിൽ ഇടം നേടിയ ആലപ്പുഴയിലെ ടൂറിസം വികസനത്തിന്‌ കേന്ദ്ര സർക്കാർ ഫണ്ട്‌ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്‌ എ.എം.ആരിഫ്‌ എം.പി.

കേന്ദ്ര ടൂറിസം മന്ത്രി ജി. കിഷൻ റെഡ്ഡിയെ നേരിൽക്കണ്ട്‌ നിവേദനം സമർപ്പിച്ചു. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആലപ്പുഴ പൈതൃക പദ്ധതി കൂടി പൂർത്തിയാകുന്നതോടെ ജില്ലയിൽ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ്‌ പ്രതീക്ഷിക്കുന്നത്‌.

നെഹ്രുട്രോഫി വള്ളംകളിക്കായി സ്ഥിരം പവിലിയൻ, അർത്തുങ്കൽ തീരദേശ ടൂറിസം പദ്ധതി, ആലപ്പുഴ ബീച്ച്‌ മറീന നിലവാരത്തിൽ വികസിപ്പിക്കൽ, ആലപ്പാട്‌ ബീച്ചിന്റെ നവീകരണം എന്നിവ ഉൾപ്പടെയുള്ള വിവിധ പദ്ധതികൾക്കായി കേന്ദ്ര സഹായം അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ്‌ നൽകിയതായി എം.പി. അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News