മുഖ്യമന്ത്രിയുടെ പേരില്‍ ശിവനുണ്ട്, ബി.ജെ.പി പ്രസിഡന്റിന്റെ പേരില്‍ വിഷ്ണുവും; സംസ്ഥാനത്തെ നയിക്കുന്നത് ‘ശിവനും വിഷ്ണുവുമായതിനാല്‍  കൊവിഡ് ബാധിക്കില്ലെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി

മധ്യപ്രദേശിനെ നയിക്കുന്നത് ശിവനും വിഷ്ണുവുമാണെന്നും അതിനാല്‍ സംസ്ഥാനത്തെ കൊവിഡ് ബാധിക്കില്ലെന്നും ബി.ജെ.പി. ജനറല്‍ സെക്രട്ടറി തരുണ്‍ ഛുഗ്.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ വിഷ്ണു ദത്ത് ശര്‍മ്മയുമാണ് മധ്യപ്രദേഷിനെ നയിക്കുന്നത്.

അതിനാല്‍ തന്നെ മധ്യപ്രദേശിനെ കൊവിഡ് കൈയടക്കില്ലെന്നാണ് തരുണ്‍ പറയുന്ന ന്യായം. അതേസമയം സംഭവം വിവാദമായതോടെ ബി.ജെ.പി സംസ്ഥാന സെക്രട്ടറി ന്യായീകരണവുമായി രംഗത്തെത്തി.

തരുണ്‍ സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞതിനെ വളച്ചൊടിക്കേണ്ടെന്ന് സംസ്ഥാന സെക്രട്ടറി രജ്നീഷ് പറഞ്ഞു. ഡിസംബറോട് കൂടി രാജ്യത്ത് 135 കോടി വാക്സിനുകള്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News