കോളനി നിവാസികള്‍ക്ക് കൈത്താങ്ങായി ഡോക്ടര്‍ അശ്വതി സോമന്‍; എത്തിച്ചു നല്‍കിയത് സാനിറ്റൈസറും മാസ്‌കും

കോളനി നിവാസികള്‍ക്ക് കൈത്താങ്ങായി ഡോക്ടര്‍ അശ്വതി സോമന്‍. നിലമ്പൂര്‍, പോത്തുക്കല്‍ കോളനി വാസികള്‍ ആവശ്യപ്പെട്ടതിനനുസരിച്ചു 130 സാനിറ്റൈസറും, 600 തുണി മാസ്‌കും, 3ലയര്‍ സര്‍ജിക്കല്‍ മാസ്‌കും ഡോക്ടര്‍ എത്തിച്ചു നല്‍കി.

വാണിയമ്പുഴ, തരിപ്പപ്പൊട്ടി, ഇരുട്ടുകുത്തി, കുമ്പളപ്പാറ തുടങ്ങിയ നാലു കോളനികളിലെ എല്ലാ വീട്ടിലേക്കും ഇവ എത്തിച്ചു. കഴിഞ്ഞ ആഴ്ച്ച മെഡിക്കല്‍ ക്യാമ്പ് നടത്തുന്ന അവസരത്തിലാണ് കോളനി നിവാസികള്‍ തന്നോട് ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് അശ്വതി പറഞ്ഞു.

മലവെള്ളപ്പാച്ചിലില്‍ ഇന്നലെ ഇവരുടെ ചങ്ങാടം ഒലിച്ചു പോയിരുന്നു. അതുകൊണ്ട് പഴയ പാലത്തിനടുത്തു കുത്തൊഴുക്കുള്ള പുഴയിലൂടെയുള്ള താത്കാലിക ചങ്ങാടത്തിലൂടെയാണ് മരുന്നും, മറ്റു വസ്തുക്കളും എത്തിച്ചതെന്നും ഡോക്ടര്‍ അശ്വതി പറഞ്ഞു.

നിലമ്പൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പിന്റെ ഗവ. മൊബൈല്‍ ഡിസ്പെന്‍സറിയുടെ നേതൃത്വത്തിലാണ് മാസ്‌കും സാനിറ്റൈസറും വിതരണം ചെയ്തത്.

മൊബൈല്‍ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. അശ്വതി സോമന്‍ ട്രൈബല്‍ പ്രൊമോട്ടര്‍ സുധയ്ക്ക് സാധനങ്ങള്‍ കൈമാറി. ഫാര്‍മസ്സിസ്റ്റ് ബഷീര്‍, നഴ്‌സിംഗ് അറ്റന്റന്റ് ജസ്റ്റിന്‍, ഡ്രൈവര്‍ മൊഹമദലി തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News