പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതികരണവുമായി പ്രതിരോധ മന്ത്രാലയം

പെഗാസസ് ഫോണ്‍ചോര്‍ത്തലുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി പ്രതിരോധ മന്ത്രാലയം. പെഗാസസ് സോഫ്റ്റ് വെയര്‍ നിര്‍മ്മാതാക്കളായ ഇസ്രയേല്‍ കമ്പനി എന്‍ എസ് ഓയുമായി ഒരു വിധത്തിലുള്ള ഇടപാടുകളും ഇല്ലെന്ന് പ്രതിരോധ മന്ത്രാലയം രാജ്യസഭയില്‍ വ്യക്തമാക്കി.

കേരളത്തില്‍നിന്നുള്ള സി പി ഐ എം, എം പി വി ശിവദാസന്റെ ചോദ്യത്തിന് മറുപടിയായാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുകയും സഭാ നടപടികള്‍ തുടര്‍ച്ചയായി തടസപ്പെടുകയും ചെയ്യുന്നതിനിടെയാണ് പ്രതിരോധ മന്ത്രാലയത്തിന്റെ മറുപടി.

അതേസമയം രഹസ്യാന്വേഷണ ഏജന്‍സികള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴില്‍ എന്നിരിക്കെ ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടി കൂടി ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ സാധിക്കൂ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel