കലാകാരിയാകുമെന്ന് കരുതിയതേയില്ല. എല്ലാം നിമിത്തമാണ്:വേദനയോടെ ശരണ്യയുടെ അമ്മയുടെ വാക്കുകൾ

വേദനകളുടെ നടുവിലും പ്രതീക്ഷയോടെ നിപുഞ്ചിരിക്കുന്ന ശരണ്യയെ ആണ് എല്ലാവര്ക്കും പരിചയം.പല വീഴ്ചകളെ തരണം ചെയ്തവൾ.. എല്ലാത്തവണത്തെയും പോലെ അവള്‍ തിരികെ വരുമെന്ന് തന്നെ എല്ലാവരും പ്രതീക്ഷിച്ചു.പക്ഷെ എല്ലാ പ്രതീക്ഷകൾക്കും വിരാമമിട്ട് വേദനകൾ ഇല്ലാത്ത ലോകത്തേക്ക് ശരണ്യ ശശി യാത്രയായി.

ശരണ്യയുടെ മരണം ഏറ്റവും സങ്കടപ്പെടുന്നത് അമ്മയെ തന്നെയായിരിക്കും. തിരിച്ചു വരവിന്റെ നാളുകളില്‍ ഒരു കൊച്ചു കുഞ്ഞിനെ പോലെ ശരണ്യയെ പിടിച്ചു നടത്തിയ അമ്മയും അമ്മയുടെ വാക്കുകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയ വീണ്ടും കാണുന്നത്.ശരണ്യയുടെ തന്നെ യൂട്യൂബ് ചാനലിൽ പങ്കു വെച്ച അമ്മയും ഞാനും എന്ന വീഡിയോയിലാണ് ശരണ്യയുടെ അമ്മ സംസാരിക്കുന്നത്

‘അവള്‍ വളരെ നന്നായി പഠിക്കുമായിരുന്നു. നല്ലൊരു സര്‍ക്കാര്‍ജോലിയൊക്കെ നേടി കുടുംബമായി ജീവിക്കുമെന്നാണ് കരുതിയത്. കലാകാരിയാകുമെന്ന് കരുതിയതേയില്ല. എല്ലാം നിമിത്തമാണ്. കലാപരമായി പാരമ്പര്യമേതും ഇല്ലാത്ത കുടുംബമാണ് ഞങ്ങളുടേത്. പക്ഷേ അവള്‍ക്കൊരു പ്രതിസന്ധി വന്നപ്പോള്‍ പിന്തുണയേറിയത് മകള്‍ കലാകാരിയായതു കൊണ്ടാണ്-‘ എന്നാണ് അന്ന് ‘അമ്മ പറഞ്ഞത്.ഒട്ടേറെപ്പേർ ശരണ്യക്ക് വേണ്ടി ചേർന്ന് നിന്ന് സഹായിച്ചു.ആശുപത്രി ചിലവും വീടെന്ന സ്വപ്നത്തിലുമൊക്കെ ഒരുപാട് ആളുകൾ കൂടെ നിന്നത് കലാകാരിയായതുകൊണ്ടാണെന്നു ശരണ്യയുടെ ‘അമ്മ പറഞ്ഞിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News