സ്‍നേഹ സീമയിൽ നിന്നകന്ന് നന്ദൂട്ടന് പിന്നാലെ ശരണ്യയും

സ്‍നേഹ സീമയിൽ നിന്നകന്ന് നന്ദൂട്ടന് പിന്നാലെ ശരണ്യയും

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമായിരുന്നു ശരണ്യ ശശി. ഒരേസമയം വില്ലത്തിയായും നായികയായും മിനിസ്ക്രീനിൽ തിളങ്ങിയ ശരണ്യ ട്യൂമറിനെ തുടർന്ന് അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഗുരുതരാവസ്ഥകളെ തരണം ചെയ്ത് ജീവിതത്തിലേക്ക് മടങ്ങി വന്ന ശരണ്യയെ വീണ്ടും ട്യൂമർ തേടിയെത്തി.ഒട്ടേറെ സർജറികൾക്ക് ശരണ്യ വിധേയയായിരുന്നു.ശരണ്യയുടെ അതിജീവനത്തിന്റെ കഥ നമ്മളിലേക്കെത്തിച്ചത് നടി സീമ ജി നായരായിരുന്നു.ക്യാൻസറിനോട് പൊരുതി പലതവണ ജയിച്ച് ഏവര്‍ക്കും പ്രചോദനമായതിന് ശേഷമാണ് നടി ശരണ്യ ശശി ഓര്‍മയായത്.

ശരണ്യക്ക് ആദ്യമായി ബ്രെയിൻ ട്യൂമർ സ്ഥിരീകരിക്കുന്നത് 2012ലായിരുന്നു. ലൊക്കേഷനില് കുഴഞ്ഞുവീഴുകയായിരുന്നു ശരണ്യ. . തുടര്‍ന്നങ്ങോട്ട് ശരണ്യക്ക് ചികിത്സയുടെ കാലമായിരുന്നു.ക്യാൻസറിനെതിരെയുള്ള പോരാട്ടത്തില്‍ ശരണ്യയ്ക്ക് ശക്തി പകർന്ന് കൂടെ നിന്നത് നടി സീമ ജി നായരാണ്.

സീമ ജി നായരുടെ നേതൃത്വത്തിലുള്ള കൂട്ടായ്‍മ ശരണ്യക്ക് വീട് എന്ന സ്വപ്നത്തിന് സാക്ഷാത്കാരം നൽകി. സ്‍നേഹ സീമ എന്നായിരുന്നു വീടിന് ശരണ്യ നൽകിയ പേര്. എന്നാൽ ഇന്ന സ്നേഹസീമയെ വിട്ട് ശരണ്യ യാത്രയായിരിക്കുകയാണ്.പ്രാർത്ഥനകൾക്കും പരിശ്രമങ്ങൾക്കും വിരാമം. അവൾ യാത്രയായി എന്ന് മാത്രമാണ് സീമ കുറിച്ചത്.

സീമയുമായി ഏറെ അടുപ്പമുണ്ടായിരുന്ന നന്ദു മഹാദേവ ക്യാനസർരോഗത്തെ തുടർന്ന് മരണമടഞ്ഞിട്ട് അധികകാലമായില്ല.ശരണ്യയുടെ പിറന്നാളിന് സീമ ജി നായർ നൽകിയ സർപ്രൈസ് നന്ദുവുമായുള്ള കൂടികാഴ്ചയായിരുന്നു .”അതിജീവനത്തിന്റെ രാജകുമാരി.. എന്റെ മോൾക്ക് ഞാൻ ഇന്നലെകൊടുത്ത ബിഗ് സർപ്രൈസ്, അതിജീവനത്തിലെ “രാജകുമാരനു”മായുള്ള അപ്രതീക്ഷ കൂടിക്കാഴ്ച്ച ആയിരുന്നു.”എന്നാണ് അന്നത്തെ ദിവസത്തെ സീമ ജി നായർ വിശേഷിപ്പിച്ചിരുന്നത്.

പലതവണ ശസ്‍ത്രക്രിയയ്‍ക്ക് വിധേയമാകേണ്ടി വന്നിരുന്നു ശരണ്യക്ക്. ഏറെ നാളായി ശരീരത്തെ തളര്‍ത്തുന്ന ട്യൂമറിനൊപ്പം കോവിഡ് രോഗവും കീഴടക്കിയിരുന്നു. നടി സീമ ജി നായരാണ് ഈ ദുഃഖ വിവരവും പങ്ക് വെച്ചത് .

ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത സൂര്യോദയം എന്ന ദൂരദർശൻ സീരിയയിലൂടെയാണ് തുടക്കമിടുന്നത്. കൂട്ടുകാരി, അവകാശികൾ, ഹരിചന്ദനം, ഭാമിനി തോൽക്കാറില്ല, മാലാഖമാർ, കറുത്തമുത്ത്, രഹസ്യം തുടങ്ങിയ സീരിയലുകളിലൊക്കെ അഭിനയിച്ചു. സീരിയലുകൾക്ക് പുറമേ ചാക്കോ രണ്ടാമൻ, തലപ്പാവ്, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകളിലൊക്കെ അഭിനയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News