വ്യാജ എഫ് ബി അക്കൗണ്ടിലുടെ അശ്ലീല സന്ദേശം; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

സ്ത്രീയുടെ പേരില്‍ ഫെയ്സ്ബുക് അക്കൗണ്ടുണ്ടാക്കി അശ്ലീല ചിത്രങ്ങളും വീഡിയോകളും അയച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കുലശേഖരപുരം കോട്ടയ്ക്കുപുറം തേവലശ്ശേരി മുക്കിനു സമീപം പീടികത്തറയില്‍ ഷറഫുദീന്‍ എന്ന സൈനുദീന്‍കുട്ടി (39) ആണ് അറസ്റ്റിലായത്. ഫെയ്സ്ബുക്ക് മെസഞ്ചര്‍ വഴി അശ്ലീല വീഡിയോ ലഭിച്ച കരുനാഗപ്പള്ളി സ്വദേശിനി സിറ്റി പൊലീസ് കമീഷണര്‍ ടി നാരായണന് പരാതി നല്‍കുകയായിരുന്നു.

വിദേശത്തായിരുന്ന ഇയാള്‍ സ്ത്രീയുടെ വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകളെ തെരഞ്ഞുപിടിച്ച് സൗഹൃദം സ്ഥാപിച്ചു. സംസ്ഥാനത്തുടനീളം നൂറിലേറെ സ്ത്രീകളുമായി ചാറ്റുചെയ്ത് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും അയച്ചതായും പൊലീസ് പറഞ്ഞു. വിവാഹം കഴിച്ച് പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ താമസ്സമാക്കിയ സൈനുദീന്‍കുട്ടി കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.

സി ബ്രാഞ്ച് എ സി പി സോണി ഉമ്മന്‍ കോശിയുടെ നേതൃത്വത്തില്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എച്ച് മുഹമ്മദ് ഖാന്‍, എസ്‌ ഐമാരായ മനാഫ്, അജിത്ത്, എ എസ്‌ ഐ എ നിയാസ്, സീനിയര്‍ സി പി ഒമാരായ അരുണ്‍, സതീശ്, രാജിമോള്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ ഫോണില്‍നിന്ന് ചിത്രങ്ങളും വീഡിയോകളും കണ്ടെത്തി. വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഫോണ്‍ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News