രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു: സ്കൂളുകൾ തുറക്കാനൊരുങ്ങി സംസ്ഥാനങ്ങൾ

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ ഓഫ്‌ലൈൻ ക്ലാസുകൾക്കായി സ്കൂളുകൾ വീണ്ടും തുറക്കുമെന്ന് സംസ്ഥാനങ്ങൾ പ്രഖ്യാപിച്ചു. പത്താം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ സ്കൂളുകൾ വീണ്ടും തുറക്കാൻ ദില്ലി സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

ഓഗസ്റ്റ് 17 മുതൽ ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലുമുള്ള സ്കൂളുകളിൽ ഫിസിക്കൽ ക്ലാസുകൾ പുന:രാരംഭിക്കുമെന്ന് മഹാരാഷ്ട്ര പ്രഖ്യാപിച്ചിട്ടുണ്ട് . ഉത്തർപ്രദേശ് സർക്കാർ ഓഗസ്റ്റ് 16 മുതൽ വിദ്യാർത്ഥികൾക്കായി സ്കൂളുകൾ തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

വടക്കു കിഴക്കൻ സംസ്ഥാനമായ മേഘാലയ ഓഗസ്റ്റ് പകുതിയോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട് . അതേ സമയം കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ 4505 കേസുകൾ സ്ഥിരീകരിച്ചപ്പോൾ 68 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽ 1929 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 23 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel