ആ പുതിയ സന്തോഷം ആരാധകരുമായി പങ്കുവെച്ച് നയൻതാരയും വിഘ്നേഷും

കോളിവുഡിൽ ആരാധകരുടെ ശ്രദ്ധയാകർഷിച്ച ജോഡികളാണ് നയൻതാരയും വിഘ്നേഷും. ഇപ്പോഴിതാ ആരാധകരുമായി തങ്ങളുടെ ഏറ്റവും പുതിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരങ്ങൾ.

നയൻതാരയുടേയും, വിഘ്‌നേഷ് ശിവന്റേയും നിർമ്മാണ സംരംഭമായ കൂഴങ്കൾ എന്ന ചിത്രത്തിന് അമ്പതാമത് റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ടൈഗർ പുരസ്കാരം ലഭിച്ച സന്തോഷ വാർത്തയാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്.

താരങ്ങളുടെ പ്രൊഡക്ഷൻ കമ്പനിയായ റൗഡി പിക്ചേഴ്സ് ‘കൂഴങ്കൾ’ സിനിമയുടെ പകർപ്പവകാശം അടുത്തിടെ വാങ്ങിയിരുന്നു. നവാഗതനായ പി എസ് വിനോദ് രാജാണ് കൂഴങ്കല്ലിന്റെ സംവിധായകൻ. റൗഡി പിക്ചേഴ്സിന്റെ മൂന്നാമത്തെ പ്രൊജക്ടാണ് ‘കൂഴങ്കൾ’.

നയൻതാര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ത്രില്ലർ സിനിമ ‘നെട്രികൺ’, വസന്ത് രവി നായകനാവുന്ന ‘റോക്കി’ എന്നിവയാണ് റൗഡി പിക്ചേഴ്സ് നിർമ്മിക്കുന്ന മറ്റു സിനിമകൾ. നയൻതാരയുടെ 65-ാമത്തെ സിനിമയാണ് നെട്രികൺ.

അതേസമയം, ആദ്യമായിട്ടാണ് ഒരു തമിഴ് ചിത്രത്തിന് ഈ പുരസ്കാരം ലഭിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഫെസ്റ്റിവലിലെ ബിഗ് സ്‌ക്രീന്‍ മത്സരവിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.

പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ഇത് തങ്ങളുടെ ആദ്യ രാജ്യാന്തര അവാർഡാണെന്നും തങ്ങൾ ഇത് ഹൃദയത്തോട് ചേർത്തു വയ്ക്കുമെന്നുമാണ് നയൻതാരയ്ക്ക് ഒപ്പമുളള ഫൊട്ടോ ഷെയർ ചെയ്തുകൊണ്ട് വിഘ്നേഷ് ശിവൻ തൻറെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വിജയം ആഘോഷിക്കാൻ നയൻതാരയും വിഘ്നേഷ് ശിവനും കൂഴങ്കൽ ടീമിനൊപ്പം ചേർന്ന ചിത്രവും ഇതിനോടകം സോഷ്യൽ മീഡിയയിൽ വയറലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News